Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

എന്റെ ജീവിതം അവൾ തകർത്തു, അവള്‍ കാരണമാണ് എന്റെ ആദ്യ ഭാര്യ പോയത്... ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു... ഇപ്പോ അവൾക്കും എന്നെ വേണ്ട! പ്രണയ നൈരാശ്യത്തില്‍ കാമുകിയുടെ വീട്ടിലെത്തി കാണിച്ച് കൂട്ടിയ ഒന്നൊന്നര പുകിലാ... ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച് ശെല്‍വമണി; മരണമൊഴി പുറത്ത്

06 APRIL 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്‍ജന്‍ സഹായധനം സമാഹരിച്ചു കൈമാറി

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

കഴിഞ്ഞ ദിവസമായിരുന്നു ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച സംഭവം ഉണ്ടായത്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുകയാണ്. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. കാവനാട് മുക്കാടുള്ള കാമുകിയുടെ വീട്ടായ റൂബിഭവനിലെത്തി പെട്രോളൊഴിച്ച്‌ വീടിന് തീ കൊളുത്തിയ ശേഷം സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച്‌ നിന്ന ശെല്‍വമണിയെ തടയാനെത്തിയ കാമുകിയുടെ മാതാവ് റൂബി ഭവനില്‍ മുത്തുമണി എന്ന ഗേര്‍ട്ടി രാജന്റെ(67) ദേഹത്തേക്ക് ഇതിനിടെ മണ്ണെണ്ണ വീണതോടെ ഇരുവരുടേയും ശരീരത്തില്‍ തീ പടര്‍ന്ന്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണി ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും മുത്തുമണി കൊല്ലത്തെസ്വകാര്യആശുപത്രിയിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം ശെല്‍വമണിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു... ഇങ്ങനെയായിരുന്നു അവസാന വാക്കുകൾ... 'അവളുമായി ഞാന്‍ പ്രേമത്തിലായിരുന്നു. അവള്‍ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്ബിള്ള പോയത്. ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവണ്‍മെന്റില്‍ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

തുടര്‍ന്ന് വഴക്കിട്ടു. അതോടെ അവള്‍ വാട്‌സാപ്പില്‍ നിന്നും ഐഎംഓയില്‍ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകര്‍ന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു.

അവളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ... ശക്തികുളങ്ങര മരിയാലത്തിനടുത്തു നിന്നും പെട്രോള്‍ വാങ്ങി ശബ്ദമുണ്ടാക്കാതെ നടന്ന് വന്ന് മതില്‍ ചാടി അവളുടെ വീട്ടില്‍കയറി പെട്രോളൊഴിച്ചു കത്തിച്ചു. ഒന്ന് കാണിക്കാന്‍ വേണ്ടി ചെയ്തതാ... അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതി. പക്ഷെ അവളുടെ അമ്മ വന്ന് എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞുവീണു...' ഒന്നരവര്‍ഷം മുന്‍പ് സൗദിയില്‍ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടില്‍ മടങ്ങി എത്തിയത്. രണ്ടാഴ്ച മുന്‍പ് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി.

തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ അപ്‌ഹോള്‍സ്റ്ററി കട നടത്തിയിരുന്ന ശെല്‍വമണി ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയും യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്. എന്നാല്‍ ബന്ധുവായ ശെല്‍വമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് ശെല്‍വമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതും.

രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെല്‍വമണി ആദ്യം മുന്‍വാതിലുകള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. സ്വീകരണമുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണര്‍ന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭര്‍ത്താവും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു. പിന്നിലൂടെ രക്ഷപെടാല്‍ ശ്രമിച്ച ഇവര്‍ അടുക്കള വാതിലിനും തീ പടര്‍ന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളില്‍ പ്രവേശിച്ചു.

തുടര്‍ന്ന് അടുക്കളയ്ക്ക് വെളിയില്‍ നിന്ന് ശെല്‍വമണിയെ തടയാനായി മാതാവ് മുത്തുമണി കത്തിക്കൊണ്ടിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കുകയും പ്രെട്രോളില്‍ കുളിച്ചുനിന്ന ശെല്‍വമണിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശെല്‍വമണിക്ക് സാധിച്ചില്ല. എന്നാല്‍ കത്തുന്ന ശരീരവുമായി അലറിവിളിച്ച്‌ പുറത്തേയ്ക്കാടിയ മുത്തുമണിയുടെ നിലവിളി കേട്ട നാട്ടുകാര്‍ എത്തുകയായിരുന്നു. മൃത്തുമണിയുടെ ശരീരത്തിലെ തീ കെടുത്തിയ അയല്‍വാസി ഗബ്രിയേല്‍ പൊലീസില്‍ വിവരം അറിയിച്ചു. ആംബുലന്‍സുമായെത്തിയ കാവനാട് പൊലീസ് മുത്തുമണിയേയും നിസാരമായി പൊള്ളലേറ്റ മൂത്ത മകളേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേരിപ്പിക്കുകയുമായിരുന്നു.

ഇതിനിടെ ശെല്‍വമണിക്കും പൊള്ളലേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. മുത്തുമണിയുടെ മൂത്ത് മകള്‍ പറഞ്ഞതില്‍ നിന്നുമാണ് ശെല്‍വമണി പൊള്ളലേറ്റ് വീട്ടിന്റെ പിന്നാമ്ബുറത്തുള്ള കാര്യം അറിഞ്ഞത്. ഇതോടെ കത്തിക്കരിഞ്ഞ നിലയില്‍ അടുക്കള ഭാഗത്തു നിലത്തുകിടന്ന ശെല്‍വമണിയെ പിന്നാലെയെത്തിയ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു. സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി  (10 minutes ago)

ഇന്ത്യയുടെ ഒന്നാം ശത്രു ചൈന; ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു  (11 minutes ago)

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (32 minutes ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (1 hour ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (1 hour ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (1 hour ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (1 hour ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (2 hours ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (2 hours ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (2 hours ago)

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (2 hours ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (2 hours ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (3 hours ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (3 hours ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (3 hours ago)

Malayali Vartha Recommends