Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കോളേജ് വിദ്യാഭ്യാസത്തിന് പിന്നാലെ ഇഷ്ടപ്പെട്ട യുവാവുമൊത്ത് ആറ് വർഷത്തെ ആഹ്ലാദകരമായ ജീവിതം! വിജിയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ കിട്ടിയതോടെ ജീവിതം മാറിമറിഞ്ഞു... പരിധിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗവും രാജേഷിനെ ഒഴിവാക്കിയുള്ള യാത്രകളും കുടുംബ ജീവിതം തകിടം മറിച്ചു... ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ രാത്രിയിൽ വീട്ടിലെത്തുന്ന കാമുകന്മാരെ നാട്ടുകാർ കയ്യോടെ പൊക്കി; നാട്ടുകാരെ പോലും ഞെട്ടിച്ച വിജിയുടെ വഴിവിട്ട ജീവിതം ഇങ്ങനെ....

04 DECEMBER 2020 11:12 AM IST
മലയാളി വാര്‍ത്ത

അവിഹിതം മറയ്ക്കാൻ നവജാത ശിശുവിനെ കൊന്ന് വീടിനു പിന്നിൽ കുഴിച്ചു മൂടിയ സംഭവത്തിൽ പൊലീസിന്റെ പിടിയിലായ പനവൂർ മാങ്കുഴിയിൽ വിജിയുടെ (29) ജീവിതകഥ പുതുതലമുറയ്ക്ക് ഒരു പാഠമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വ്യാഴാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്.

വളരെ നിർധനരായ കുടുംബത്തിൽ പരിമിതമായ ചുറ്റുപാടുകളിൽ നിന്നും വിജി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇഷ്ടപ്പെട്ട യുവാവുമൊത്ത് ആറ് കൊല്ലത്തെ ആഹ്ലാദകരമായ ജീവിതത്തിൽ ലഭിച്ചത് രണ്ടു പെൺ കണ്മണികൾ. പഞ്ചായത്ത് നൽകിയ മൂന്ന് സെന്ററിൽ നിർമ്മിച്ച കൊച്ചുവീട്ടിൽ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. നാലുവർഷം മുൻപ് അവരുടെ സ്വർഗത്തിലേക്ക് കടന്നുവന്ന മൊബൈൽ ഫോൺ ജീവിതം പാടേ തകർത്തു.

ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷുമായി വിജി പരിചയപ്പെടുന്നത് നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വച്ചാണ്. ഗവണമെന്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ വിജി, നാട്ടിൽ ജോലിക്ക് വന്നുമടങ്ങുന്ന രാജേഷുമായി അടുപ്പത്തിലായി.

വീട്ടുകാർ എതിർത്തപ്പോൾ ഇയാളോടൊപ്പം ഇറങ്ങിപ്പോയി. മൂന്നു വർഷത്തോളം രാജേഷിന്റെ വീട്ടിൽ സന്തോഷകരമായ ജീവിതമായിരുന്നു. അനുജത്തിക്ക് ഓഹരി കൊടുത്തപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട രാജേഷിനെയും കൂട്ടി മാങ്കുഴിയിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ഇതിന് ശേഷമാണ് ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത്.

പരിധിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗവും രാജേഷിനെ ഒഴിവാക്കിയുള്ള യാത്രകളും കുടുംബ ജീവിതം തകിടം മറിച്ചു. താക്കീതുകൊണ്ട് പ്രയോജനമില്ലെന്നു വന്നപ്പോൾ രാജേഷ് നാട്ടിലേക്ക് മടങ്ങി. മകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം രോഗികളായ അച്ഛനമ്മമാരുടെ ചുമലിലായി. അമ്മ ബീന നഗരത്തിലെ ചില വീടുകളിൽ ജോലിക്ക് പോയാണ് വീട്ടുചെലവ് വഹിച്ചിരുന്നത്.

അച്ഛൻ മണിയനും കൂലിപ്പണിക്ക് പോകും. അനുജൻ മനു ലോണെടുത്ത് വാങ്ങിയ ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. വിലകൂടിയ ഡിജിറ്റൽ ടി.വിയും മൊബൈലും വീട്ടിലുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വിജിയെ വീട്ടിൽ കാണാറില്ലെന്ന് പരിസരവാസികൾ പൊലീസിൽ മൊഴി കൊടുത്തിട്ടുണ്ട്. രണ്ടു മാസമായി നെടുമങ്ങാട്ടെ സ്വകാര്യ തുണിക്കടയിൽ ജോലിക്ക് പോവുകയായിരുന്നു.

വിജിയുടെ വീർത്ത വയറുകണ്ട് അയൽക്കാരായ സ്ത്രീകൾ വിവരം തിരക്കിയപ്പോൾ വയറിൽ മുഴയാണെന്നും ശാസ്ത്രക്രിയ ചെയ്യണമെന്നുമായിരുന്നു മറുപടി. ഞായറാഴ്ച വിജിയെ വീടിനു പുറത്ത് കണ്ടിരുന്നില്ല.

മൂത്ത മകൾ വൈഗ അയൽപക്കത്തെ മുതിർന്ന സ്ത്രീകളോട് അമ്മയുടെ മുറിയിലും വസ്ത്രങ്ങളിലും ചോര കണ്ടുവെന്ന് തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് വിജി ഇവരുടെ അടുക്കലെത്തി സാധാരണ പോലെ സംസാരിച്ചു മടങ്ങി. രണ്ടു ദിവസം മുൻപ് വീർത്തിരുന്ന വയർ തിങ്കളാഴ്ച പെടുന്നനെ ചെറുതായത് ഇവരിൽ സംശയമുളവാക്കിയിരുന്നു.

ബുധനാഴ്ച രാത്രി വെമ്പായം സ്വദേശിയായ ഒരു യുവാവ് വിജിയെ തേടി വീടിനു സമീപത്ത് എത്തി. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതേപ്പറ്റി സംസാരിക്കാൻ വ്യാഴാഴ്ച വീട്ടിൽ എത്തിയവരാണ് പിറകുവശത്ത് പപ്പായ മരത്തിന്റെ ചുവട്ടിൽ മണ്ണിൽ പൂഴ്ത്തിയ നിലയിൽ നവജാത ശിശുവിന്റെ ശരീരം കണ്ടെത്തിയത്.

ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി. അസാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്കുമാറും പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (22 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (25 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (35 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (43 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (52 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (2 hours ago)

Malayali Vartha Recommends