ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുത്തു; ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയില്‍ ലേഖനം; പിണറായി സര്‍ക്കാരും യുഡിഎഫും അനീതികാട്ടുന്നു; ലീഗിനും മന്ത്രി കെ.ടി ജലീനും എതിരെ രൂക്ഷ വിമര്‍ശനം

എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ച്, ബി.ജെ.പിയെ സ്തുതിച്ച് ക്രൈസ്തവ മുഖപത്രമായ ദീപികയിലെ ലേഖനം സൂചിപ്പിക്കുന്നത് കേരളത്തിലെ പുതിയ രാഷ്ട്രീയ സമവാക്യമാണ്. ക്രൈസ്തവ സഭകളിലെ മേല്‍ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിന്റെ ഗുണം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിയാണ് ഈ ലേഖനത്തെ കണക്കാകുന്നത്. പിണറായി സര്‍ക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയുടെ എഡിറ്റോറില്‍ പേജില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
ലീഗിനെതിരെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നു കേരള ഹൈക്കോടതി കേരള സര്‍ക്കാരിനു നിര്‍ദേശം കൊടുത്തിരിക്കുകയാണ്. നാലുമാസത്തിനകം നടപടി സ്വീകരിക്കണം എന്നാണു ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപരിപാടികള്‍ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്ന സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. ആശ പുറപ്പെടുവിച്ച സുപ്രധാനമായ ഈ ഉത്തരവ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് ആകാംക്ഷയുണ്ട്.
നാലുമാസത്തെ സാവകാശത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എങ്കിലും നീട്ടിക്കൊണ്ടു പോകില്ലേ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടാന്‍ തങ്ങളുടെ നീതിബോധത്തെ സംശയിക്കരുതേ എന്ന വിലാപവുമായി നടക്കുന്ന പ്രതിപക്ഷത്തിന് തന്റേടമുണ്ടോ കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ആ വിധി കേരളത്തിലെ പ്രധാനപ്പെട്ട മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്‌കരിച്ചു എന്നതു ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വോട്ടിന്റെ കുത്തകാവകാശം പറയാറുള്ള ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് പിണറായി സര്‍ക്കാര്‍ സംവരണേതര സമൂഹങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണത്തിനെതിരേ പടനയിക്കാന്‍ പോവുകയാണ്. മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണു സാമ്പത്തിക സംവരണം എങ്കിലും അതിനെതിരേ ലീഗ് സമരം ചെയ്യുന്നു. അതായത് ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ നല്ല വാഗ്ദാനങ്ങളൊക്കെ നല്കി വോട്ടു പിടിച്ചാലും അധികാരം കിട്ടിയാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തതു നടപ്പാക്കിക്കാതിരിക്കാന്‍ ലീഗിനറിയം എന്നു വ്യക്തമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
2014 ല്‍ കേരള നിയമസഭ പാസാക്കിയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം അനുസരിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടേണ്ടതാണ്. കേന്ദ്ര നിയമം അനുസരിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരായ ആറു മതവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. മുസ്ലിംകള്‍, ക്രൈസ്തവര്‍, സിക്കുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.66 ശതമാനം മുസ്ലിംകളും 18.38 ശതമാനം ക്രൈസ്തവരും ആണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലിംകള്‍ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും.
എന്നിട്ടുമെന്തേ കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇപ്പോഴും മുസ്ലിംകളും മറ്റു മതസ്ഥരുമായി 80:20 എന്ന അനുപാതത്തില്‍ പങ്കുവയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്. 2011 ല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന്റെ മന്ത്രി മുസ്ലിം സമൂഹത്തില്‍നിന്നു മാത്രം എന്നതും മറക്കരുത്.
മതേതരത്വം വല്ലാതെ പറയുന്ന സിപിഎമ്മിന്റെ മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമ മന്ത്രി വരുത്തിയ നിയമ ഭേദഗതിയിലൂടെ കമ്മീഷനിലെ അംഗങ്ങളെയെല്ലാം ഒരു സമുദായത്തില്‍നിന്നുള്ളവരാക്കാമെന്നായി. ആ ഭേദഗതിയുടെ അപകടം ആരും അറിഞ്ഞില്ല. നിയമങ്ങള്‍ പഠിക്കുന്ന ജനപ്രതിനിധികള്‍ നിയമസഭയില്‍ ഇല്ലാതാകുന്നു. പുതിയ തലമുറ നേതാക്കന്മാരില്‍ ഭൂരിഭാഗത്തിനും അധികാരം പിടിക്കാനുള്ള കളികളില്‍ മാത്രമാണു താത്പര്യം. ഇത്രയും അന്യായം നടന്നിട്ടും ആരും പ്രതിഷേധിച്ചില്ല. സര്‍ക്കാരിനെ ചോദ്യം ചെയ്തില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തില്‍ മുസ്ലിം ക്ഷേമ വകുപ്പായി പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷന്‍ ചെയര്‍മാന്‍, അംഗം, ഉദ്യോഗസ്ഥര്‍ എല്ലാം മിക്കവാറും ഒരു സമുദായത്തില്‍ പെട്ടവര്‍. എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാന്‍ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകള്‍ക്ക് അദ്ദേഹം വാരിക്കോരി നല്കിയ സര്‍ക്കാര്‍ സഹായങ്ങളും എല്ലാവരെയും അന്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങള്‍ക്കുകൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവര്‍ അത്ര സ്ട്രോംഗാണ്. ഏതു ഭരണകാലത്തും പിടിക്കുന്നിടത്തു കെട്ടും.
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പലവട്ടം ചോദ്യം ചെയ്തപ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ താന്‍ പാണക്കാട് തങ്ങള്‍ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാന്‍ വേണ്ടി മാത്രമായിരുന്നില്ല. സിമി മുന്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു! എന്നാണ് ലേഖനം ചുണ്ടികാട്ടുന്നത്.
https://www.facebook.com/Malayalivartha