Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

സാമുദായിക കലാപങ്ങളുണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കലാണ് കോണ്‍ഗ്രസിന്റെ ദൗത്യം

26 NOVEMBER 2022 11:28 AM IST
മലയാളി വാര്‍ത്ത
കോണ്‍ഗ്രസുകാര്‍ കലാപകാരികളെ എക്കാലത്തും പിന്‍തുണയ്ക്കുന്ന പാര്‍ട്ടിയാണെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗുജറാത്ത് കലാപം പ്രചരണ ആയുധമാക്കി അമിത് ഷാ കളത്തിലുറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസില്ലാത്ത ഇരുപത് വര്‍ഷം ഗുജറാത്തില്‍ സമാധാമായിരുന്നു. രണ്ടായിരത്തി രണ്ടില്‍ അവര പാഠം പഠിപ്പിച്ചു.   സാമുദായിക കലാപങ്ങളുണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കലായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ദൗത്യം. അതിന് ചുട്ട മറുപടിയാണ് 2002 ല്‍ ബിജെപി കൊടുത്തത്. ഗോധ്രാ തീവണ്ടി കത്തിപ്പിനെ തുടര്‍ന്നുണ്ടായ കലാപത്തെയാണ് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണ ആുധമാക്കിയെടുത്തത്. ഏക വ്യക്തി നിയമം, പൗരത്വ ബില്ല്, ആരാധനാ സ്ഥല നിയമം എന്നിവ പ്രാവര്‍ത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് വോട്ട് നേടിയെടുക്കാന്‍ പറ്റിയ ഈ മൂ്ന്നു വിഷയങ്ങളും അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് സജീവ ചര്‍ച്ചയാക്കുന്നതിന്റെ സൂചനകളാണ് അമിത് ഷാ നല്കിയത്.ബിജെപിയെുടെ 2019 ലെ പ്രകടന പത്രികയില്‍ ഇനിയും നടപ്പിലാകാത്തത് ഏക വ്യക്തി നിയമം എന്ന വാഗ്ദാനമാണ്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏക വ്യക്തി നിയമം നടപ്പിലാക്കാനാണ് ആര്‍ എസ് എസ് നിര്‍ദ്ദേശം. മൂന്നില്‍ രണ്ട ശതമാനം സംസ്ഥാനങ്ങളും ഏകവ്യക്തി നിയമം അംഗീകരിച്ചാല്‍ പാര്‍ലമെന്റ് നിയമം പാസാക്കേണ്ടി വരും . ഈ അവസ്ഥയിലേയ്ക്ക് എത്തിക്കാനാണ് ആര്‍ എസ് എസ് ശ്രമം.   അയോധ്യ പ്രശ്‌നത്തിന്റെ മറവില്‍ ആരാധനാല സ്ഥലങ്ങള്‍ക്കായി പ്രത്യേകം നിയനിര്‍മ്മാണം നടത്തുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ അഭിപ്രായത്തിനനുസരിച്ചുള്ള നിയമഭേദഗതിക്കായിരിക്കും പ്രാധാന്യം നല്കുകയെന്നാണറിവ്.
ഗോധ്രാ ആക്രമണവും ഗുജറാത്ത് കലാപവും ബിജെപിയുടെ വളര്‍ച്ചയ്ക്ക് വലിയ സഹായമാണ് ചെയ്തതെന്ന് അമിത് ഷായുടെ പ്രസംഗം സൂചിപ്പിക്കുന്നുണ്ട്. കലാപങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയം നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ ആത്യന്തികമായ ലക്ഷ്യം.

കലാപങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനോടൊപ്പം ചരിത്രം മാറ്റി രചിക്കുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ നരേന്ദ്രമോദിയും പ്രഖ്യാപിച്ചിട്ടുണ്ട്. കെളോണിയല്‍ ചരിത്രം ചുമക്കേണ്ട ആവശ്യകതയുണ്ടോയെന്ന് ചിന്തിക്കണമെന്നാണ് മേദി പറഞ്ഞത്.ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മാറ്റിയെഴുത്തലുകളുണ്ടാകും. ഇന്‍ഡ്യയുടെ ചരിത്രം അടിമത്തത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഉയര്‍ന്നു വന്ന വിജയത്തെ കുറിച്ചും എണ്ണമഫ്ഫ മഹാന്മാരുടെ വീര്യത്തെ കുറിച്ചും കൂടിയുള്ളതാണെന്ന് മോദി ഓര്‍മ്മിപ്പിച്ചു.രാജ്യത്തിന്റെ ചരിത്രം അത്യപൂര്‍വ്വമായ വീര്യത്തോടെയുെ ധൈര്യത്തോടെയും സ്വാച്ഛാധിപത്യത്തിനെതിരെ നിലകൊള്ളണം.

 കെളോണിയല്‍ കാലത്തെ ഗൂഡാലോചനയുടെ ഭാഗമാണ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്‍ഡ്യയുടെ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.വളെച്ചൊടിച്ച ചരിത്ര ഭാഗങ്ങള്‍ തിരിത്തി എഴുതണം. മാതൃരാജ്യത്തിന് വേണ്ടി പോരാടിയ മുപ്പത് മഹത്തായ ഇന്‍ഡ്യന്‍ സാമ്രാജ്യങ്ങളേയും മുന്നൂറ് യോദ്ധാക്കളെയും കുറിച്ച് ഗവേഷണം നടത്താന്‍ ചരിത്ര അക്കാദമി അംഗങ്ങളോട് മോദി ആവശ്യപ്പെട്ടു. ചരിത്രം   മാറ്റിയെഴുതുന്നതിനുള്ള വെല്ലുവിളികള്‍ ആറ് വര്‍ഷം മുന്നേ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തിരുന്നു. അതിന്റെ ഭാഗമായി നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരും ആ വഴിക്കാണെന്ന വെളിപ്പെടുത്തലാണ് മോദിയും അമിഷായും നടത്തിയിരിക്കുന്നത്.

ചരിത്രം മാറ്റിയെഴുതുകയല്ല തിരുത്തുകയാണി്‌പ്പോള്‍ ചെയ്യുന്നത്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചരിത്ര വസ്തുതകളെ ആദ്യം വളച്ചെടിച്ചു പിന്നീട് ചരിത്രത്തിന്റെ പിന്നാലെ നടന്ന് അവയെ മാറ്റിയെഴുതി തുടങ്ങി. ഇപ്പോഴിതാ എഴുതുന്നവര്‍ക്ക് വമ്പന്‍ ധനസഹായവും. തിരുത്തപ്പെടന്ന ചരിത്രം ഹിന്ദു വല്‍ക്കരണമായാല്‍ സംഭാവനകളും, സഹായങ്ങളും കുന്നു കൂടും.   മുന്‍കാലത്ത് രാജാക്കന്മാരെ സ്തുതിക്കുകയും പുകഴ്ത്തി പറയുകയും ചെയ്യുന്നവര്‍ക്ക് നിരവധി സമ്മാനങ്ങളും സ്ഥാനമാനങ്ങളും നല്കിയിരുന്നു. രാജാക്കന്മാരുടെ കാലത്തെ അടവുമായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡെല്‍ഹിയിലെ ഒരു പരിപാടിയിലാണ് രാജ്യത്തെ യുവാക്കളോട് ചരിത്രത്തെ മാറ്റിയെഴുതാന്‍ ഒരു മടിയുമില്ലാതെ പറഞ്ഞത്.
               ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തത് വളരെ ഞെട്ടലോടെയാണ് ചരിത്രകാരന്മാര്‍ കണ്ടത്.. ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന്റെ ലക്ഷണങ്ങളാണ് മോദിയും സൂചിപ്പതെന്ന് വ്യക്തമാണ്.   താന്‍ ഒരു ചരിത്രവിദ്യാര്‍ഥിയാണെന്നും രാജ്യത്തിന് ചരിത്രം കൃത്യമായല്ല അവതരിപ്പിക്കപ്പെട്ടിരുക്കുന്നതെന്ന പരാതി നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികള്‍ ശരിയായിരിക്കാം. ഇപ്പോള്‍ നമ്മള്‍ അത് തിരുത്തേണ്ടതുണ്ട്. - ഡല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ പരിപാടിയില്‍ ഷാ പറഞ്ഞു.

ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ് നമ്മെ തടയുന്നതെന്നാണ് എന്റെ ചോദ്യം. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ഇവിടെയുള്ള ചരിത്ര വിദ്യാര്‍ഥികളും സര്‍വകലാശാല പ്രഫസര്‍മാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം.   സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ 300 മഹദ്വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കും. മുന്നോട്ടു വരൂ, ചരിത്രം പുനര്‍ രചിക്കൂ. ഇത്തരത്തില്‍ പുതുതലമുറയെ പ്രചോദിപ്പിക്കാം.- ഷാ പറഞ്ഞു.ഇത്തരത്തില്‍ ചരിത്ര പഠനത്തിനും ഗവേഷണത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ഭാരതത്തിന്റെ പ്രാചീന ചരിത്രവും , സ്വാതന്ത്ര്യസമര ചരിത്രവും എഴുതപ്പെട്ടിരിക്കുന്നതെല്ലാം വിദേശികളാണ്. വിദേശ സഞ്ചാരികളും കച്ചവടക്കാരും പലപ്പോഴായി നടത്തിയ യാത്രകളിലൂടെയാണ് പലരും പഴയ ഭാരതത്തെ കുറിച്ചറിയുന്നത്. എന്നാല്‍ സ്വതന്ത്രസമരവും പിന്നീടുള്ള ഇന്‍ഡ്യാ ചരിത്രവും ആധികാരികമാക്കിയത് ഇന്‍ഡ്യാക്കാര്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഭാരത്തിന്റെ ചരിത്രം തികച്ചും തെറ്റാണെന്ന് ബിജെപി വാദിക്കുന്നത്. ഹിന്ദു രാജാക്കന്മാരുടെ ചരിത്രം വളച്ചൊടിച്ചെന്നാണ് ആദ്യത്തെ ആരോപണം, ബാബറി മസ്ജിദ് അയോധ്യ തര്‍ക്ക വിഷയത്തില്‍ കണ്ടെത്തിയതു പോലെ പഴയ ഹിന്ദു പ്രതാപങ്ങളെല്ലാം വീണ്ടെടുക്കണമെന്ന തീരുമാനത്തിലാണ് ബിജെപി സര്‍ക്കാര്‍.   അതിനായി ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന പ്രചാരണം അടുത്തിടെ ശ്ക്തമാക്കുകയായിരുന്നു. അതു പോലെ താജ്മഹലിന്റെ നിര്‍മ്മാണം ഷാജഹാന്റെ കാലത്തല്ലെന്ന വാദവും അടുത്തിടെ ഉയര്‍ത്തി വിടുകയുണ്ടായി.
കാലങ്ങളായി നടന്നു വരുന്ന ചരിത്രപരമായ തര്‍ക്കമാണ് ഗാന്ധി വധവും, സര്‍വക്കറും. ഗാന്ധിയെ വധിച്ച ഗോഡ്‌സെയും സര്‍വര്‍ക്കറും തമ്മിലുള്ള ബന്ധവും ഗാന്ധി വധത്തിന്റെ ഗൂഡാലോചനയും അടുത്ത ദിവസങ്ങളില്‍ പോലും വിവാദങ്ങളില്‍പെട്ട വിഷയങ്ങളായിരുന്നു.   ഗോഡ്‌സെയ്ക്ക് ഗാന്ധിയെ വധിക്കാനുള്ള തോക്ക് തിരഞ്ഞെടുത്ത് വാങ്ങി നല്കിയിത് സര്‍വക്കറാണെന്ന് അടുത്തിടെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തോക്ക് വാങ്ങി നല്കി ഗാന്ധി വധത്തിന് പ്രേരണ  നല്കിയെന്നതിന് പുറമേ ബ്രിട്ടീഷ്‌കാരുടെ ഒറ്റുകാരന്‍ കൂടിയായിരുന്നു സര്‍വക്കര്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കിട്ടേണ്ട പ്രാധാന്യം കിട്ടിയില്ലെന്നും പകരം ജവഹര്‍ലാല്‍ നെഹ്‌റുവാണ് ചരിത്ര നിര്‍മ്മാതാവായി മാറിയതെന്നും ബിജെപി കുറ്റപ്പെടുത്തി കൊണ്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പട്ടേലിന്റെ പ്രതിമ നിര്‍മ്മാണവും പട്ടേലിന്റെ പേരിലുള്ള ആഘോഷങ്ങളും എന്ന് അനുമാനിക്കപ്പെടുന്നു.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ ചരിത്രത്തെ വളച്ചൊടിക്കുന്ന പരിപാടികളാണ് നടത്തി കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ചരിത്രത്തെ തന്നെ എഴുതി മാറ്റാനാണ് ശ്രമിക്കുന്നത്. ഇന്‍ഡ്യ ഭരിച്ച ഹിന്ദു സാമ്രാജ്യങ്ങളെ ഇകഴ്ത്തി കെട്ടുന്ന തരത്തിലാണ് വിദേശികള്‍ ഇവിടത്തെ ചരിത്രം എഴുതിയത്. വിദേശ സംഭാവനകളെ മഹത്വവല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെയെല്ലാം നിസാരമായി കണ്ടാണ് അവര്‍ രചന നടത്തയിരിക്കുന്നതെന്ന കാഴ്ചപാടാണ് ബിജെപിക്കുള്ളത്.

ഇന്‍ഡ്യയൊട്ടാകെ ചരിത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിച്ച് അതിലൂടെ ചരിത്രപഠനംവും തയ്യാറാക്കലും നടത്താനാണ് പദ്ധതി. മൂന്ന് വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്രമണമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് ഇന്‍ഡ്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചായിരുന്നു ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബീന്റെ പ്രതികരണം.   കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് വഴി തുറന്ന സംഭവമായിരുന്നു അത്. ഗവര്‍ണറെ ആക്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മാധ്യമ സമ്മേളനം വിളിച്ചു കൂട്ടുന്ന അപൂര്‍വ്വ സംഭവം വരെയുണ്ടായി. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ചരിത്രത്തെ മാറ്റിയെഴുതുന്നതിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നിരുന്നു.   പാഠപുസ്തകങ്ങളില്‍ നിന്ന് മുഗളന്‍മാരുടെ ചരിത്രം മാറ്റിയതും പകരം ഹിന്ദു രാജാക്കന്മാരുടെ ചരിത്രം ചേര്‍ത്തതും ഏറെ വിവാദമായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് നേട്ടങ്ങളും പഠുക്കുന്നതില്‍ നിന്നും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാറിയിരുന്നു. എന്തായാലും ചരിത്രത്തിന് കാതലായ പൊളിച്ചെഴുത്താണ് ബിജെപി ഉദ്ദേശിക്കുന്നത്. ഗവേഷത്തിലൂടെ കണ്ടെത്തുന്ന പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുചരിത്രം എഴുതും എന്നു പറയുന്നതിലൂടെ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന ആരോപണത്തില്‍ നിന്നും തല്കാലം കേന്ദ്രത്തിന് രക്ഷനേടാം.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (23 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (26 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (36 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (44 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (53 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (2 hours ago)

Malayali Vartha Recommends