ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലി: പഠനത്തില്‍ മിടുക്കി; തമിഴ്നാട് സ്വദേശിക്കൊപ്പം അമ്മ ഒളിച്ചോടിയതോടെ ഫർഹാനയുടെയും, ഷിബിലിയുടെയും വിവാഹം നടത്താൻ മഹല്ല് കമ്മിറ്റി വിസമ്മതിച്ചു:- പുറത്ത് വരുന്നത്...

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസ് കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ പിടിയിലായ പതിനെട്ടുവയസുകാരി ഫര്‍ഹാനയെയും, മുഖ്യപ്രതി ഷിബിലിനെയും കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങള്‍ക്കാണ് ഫര്‍ഹാന മോഷണം നടത്തിയിരുന്നതെന്നുമാണ് സ്വന്തം ഉമ്മയുടെ ന്യായികരണം. ഫര്‍ഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ല. വഴിതെറ്റിച്ച് ഷിബിലിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഫര്‍ഹാനയെ മാറ്റി എടുത്തുവെന്നാണ് ഉമ്മയുടെ ആരോപണം. പഠനത്തില്‍ മിടുക്കിയായിരുന്നു ഫര്‍ഹാനയെന്ന് നാട്ടുകാരും പറയുന്നു.
നേരത്തെ ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസന്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാന്‍ കാരണം. ഷിബിലി പഠിക്കാന്‍ മിടുക്കനായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഷണക്കുറ്റത്തിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
നാടും വീടുമായും ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നില്ല. ഷിബിലി ചെറുകോട് സ്വദേശിയാണ്. മാതാവ് മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ ഷിബിലിക്ക് നാടുമായി വലിയ ബന്ധമില്ല. എന്നാല്‍, നാട്ടുകാരനായ ആഷിഖ് ഇയാളുടെ സുഹൃത്താണ്. ആഷിഖ് മേച്ചരിയിലാണ് താമസം. ഉമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. സ്വന്തം ഇഷ്ടങ്ങള്‍മാത്രം നോക്കി ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്നാണ് സഹോദരന്‍ പറയുന്നത്.
കഴിഞ്ഞദിവസം രാവിലെയാണ് ആഷിഖ് വീട്ടില്‍നിന്ന് പോയതെന്നാണ് മാതാവ് പറയുന്നത്. പിന്നീട് ഫോണ്‍ ഓഫായി. ആഷിഖുമായാണ് പോലീസ് വെള്ളിയാഴ്ച അട്ടപ്പാടി ചുരത്തിലെത്തിയത്. ഇയാളെ വ്യാഴാഴ്ച വൈകുന്നേരം ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ആഷിഖിന് ഷിബിലി, ഫര്‍സാന എന്നീ സുഹൃത്തുകളുള്ളതായി അറിയില്ലെന്ന് മാതാവ് പറയുന്നു.
കൊലപാതകം നടന്ന ദിവസം മകന്‍ വീട്ടിലുള്ളതായി ഓര്‍ക്കുന്നില്ല. രാവിലെ ചാനലുകളിലെ വാര്‍ത്ത കണ്ട് അയല്‍വാസികളാണ് വിവരമറിയിച്ചത്. കുറച്ചുകാലമായി ആഷിഖ് ജോലിക്കൊന്നും പോകാറില്ല. പലപ്പോഴും കൈയില്‍ പണമുണ്ടാവാറില്ല. ചെലവിനുള്ള പണം താന്‍ ചിലപ്പോള്‍ കൊടുക്കാറുണ്ടെന്നും മാതാവ് സൂചിപ്പിച്ചു.
സിദ്ദിഖ് മരിച്ചതോടെ അങ്കലാപ്പിലായ ഫര്‍ഹാന അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയില്‍ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയില്‍ കൊക്കയില്‍ തള്ളാനും കൂടെനിന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
സിദ്ദീഖും ഫര്‍ഹാനയും തമ്മില്‍ മാസങ്ങളായി പരിചയമുണ്ടെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലി തരപ്പെടുത്തി കൊടുത്തതും ഫര്‍ഹാനയാണെന്ന് സൂചനയുണ്ട്. ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസിനും ബന്ധുക്കളോടുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകള്‍ അഗ്‌നിരക്ഷാസേന പുറത്തെടുത്തപ്പോള്‍ തിരിച്ചറിയാന്‍ പോലീസ് ഇവരെ വിളിപ്പിക്കുകയായിരുന്നു.
അരയ്ക്കുമുകളില്‍ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീര്‍ണിച്ച മുഖവും കണ്ടതോടെ ഇരുവരും തകര്‍ന്നുപോയി. കണ്ണുകളടച്ച് തിരിഞ്ഞ് സഹോദരീ ഭര്‍ത്താവ് ഫിറോസ് പള്ളത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറികൂടിയാണ് ഫിറോസ് പള്ളത്ത്. ഇദ്ദേഹവും മൃതദേഹം തിരിച്ചറിഞ്ഞു. ഹോട്ടലിലേക്കുപോയ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് ഫിറോസ് പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് മേയ് 18-ന്. 19-ന് മൃതദേഹം അട്ടപ്പാടിയില്‍ തള്ളി. അതിനുശേഷം കാറില്‍ കുറച്ചുനേരം കറങ്ങി ഫര്‍ഹാനയെ വീട്ടില്‍ വിട്ടശേഷം ഷിബിലി സ്വന്തം വീട്ടിലേക്കുപോയി.
പോലീസ് അന്വേഷണം നടക്കുന്ന വിവരമറിഞ്ഞ് ഷിബിലിയും ഫര്‍ഹാനയും നാടുവിടാന്‍ തീരുമാനിച്ചു. ഒറ്റപ്പാലത്തുനിന്ന് ചെന്നൈക്ക് പുറപ്പെട്ടു. സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന് എ.ടി.എം. പാസ് വേര്‍ഡ് കൈക്കലാക്കി തട്ടിയെടുത്തത് 1.37 ലക്ഷം രൂപയാണ്. ഫര്‍ഹാനയ്ക്ക് 12 വയസ്സുള്ളപ്പോള്‍മുതല്‍ ഷിബിലിക്ക് പരിചയമുണ്ട്. ഫര്‍ഹാനയുടെ വീട്ടിലും ഷിബിലി പോകാറുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha