Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..


വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

നാട്ടില്‍ ബ്ലാക്ക്‌ മാന്‍ ഇറങ്ങിയിട്ടുണ്ട്‌ സൂക്ഷിക്കുക, ഒരു നാടിന്റെ ഉറക്കം കെടുത്തി ബ്ലാക്ക്‌ മാന്‍

15 DECEMBER 2012 12:30 AM IST
മലയാളി വാര്‍ത്ത
നാട്ടില്‍ ബ്ലാക്ക്‌ മാന്‍ ഇറങ്ങിയിട്ടുണ്ട്‌ സൂക്ഷിക്കുക. ഓരോരുത്തരും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ വാര്‍ത്ത കൈമാറി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പ്രധാന പത്രങ്ങളിലും ചാനലുകളിലുമൊക്കെ വാര്‍ത്ത വന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വെഞ്ഞാറമൂട്‌, വെമ്പായം, വട്ടപ്പാറ, നെടുമങ്ങാട്‌, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക്‌ സ്വസ്ഥമായുറങ്ങാന്‍ കഴിയുന്നില്ല. എപ്പോള്‍ വേണമെങ്കിലും ബ്ലാക്ക്‌മാന്‍ വരുമെന്നുള്ള പേടിയിലാണ്‌. ആരാണീ ബ്ലാക്ക്‌ മാന്‍ . മായാകഥകളിലെ അത്ഭുതമനുഷ്യനാണോ? ആര്‍ക്കുമറിയില്ല. പക്ഷേ അനുഭവസ്ഥര്‍ ധാരാളം.  രാത്രിയിലാണ്‌ ബ്ലാക്ക്‌മാന്റെ സഞ്ചാരം. മോഷണമല്ല അക്രമമാണ്‌ ഇവരുടെ പ്രധാന ലക്ഷ്യം. സ്‌ത്രീകളെ ആക്രമിക്കുക എന്നതാണ്‌ പ്രധാന വിനോദമായി പറയുന്നത്‌. സ്‌ത്രീകളുടെ നെഞ്ചിലും മുഖത്തുമൊക്കെ കടിക്കുകയും അള്ളുകയും ചെയ്യുമെന്നാണ്‌ ഒരുകൂട്ടര്‍ പറയുന്നത്‌. അതോടെ പെണ്‍കുട്ടികളും സ്‌ത്രീകളും വേവലാതിയായി. സ്‌കൂളുകളില്‍പ്പോലും നിത്യ സംസ്സാര വിഷയമാണിത്‌.
ബ്ലാക്ക്‌മാനെ കണ്ടവരും അവന്റെ അക്രമത്തിനിരയായവരും നിരവധിയാളുകളുണ്ട്‌. രാത്രിയില്‍ കതകില്‍ വന്ന്‌ തുടര്‍ച്ചയായി മുട്ടുക, കോളിംഗ്‌ ബെല്ലടിക്കുക, പൈപ്പില്‍ വെള്ളം തുറന്നു വിടുക അങ്ങനെപോകുന്നു കലാപരിപാടികള്‍. കതക്‌ തുറക്കുമ്പോഴോ... മുഖത്തള്ളുക, തലക്കടിക്കുക, മുറിക്കകത്ത്‌ കയറി ഒളിക്കുക തുടങ്ങിയ കലാപ്രകടനവുമുണ്ട്‌. ദേഹം മുഴുവനും കരി പുരട്ടിയിട്ടുണ്ടെന്നാണ്‌ കണ്ടവര്‍ പറയുന്നത്‌. ഒരു വിട്ടമ്മയുടെ മുഖത്ത്‌ അള്ളിയിരുന്നു. അവിടെ കരിയോയിലിന്റെ അവശിഷ്‌ടം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇവരെ പിടിക്കാന്‍ പ്രയാസമാണെന്നാണ്‌ പറയുന്നത്‌. കാലില്‍ സ്‌പ്രിംഗ്‌ ഘടിപ്പിച്ച ഷൂ ധരിച്ചിട്ടുണ്ടാവും. പിടിക്കാന്‍ വരുമ്പോള്‍ സ്‌പ്രിംഗ്‌ ആക്ഷനാല്‍ വഴുതിക്കളയും.  ഒരേസമയം പല വീടുകളില്‍ ഇതുപോലുള്ള അക്രമം ഉണ്ടാവാറുണ്ടെന്നാണ്‌ പറയുന്നത്‌. ഒരു സംഘടിത ശക്തി തന്നെ ഇതിന്‌ പിന്നിലുണ്ട്‌. ഇതിനിടയ്‌ക്ക്‌ ഒന്നുരണ്ട്‌ ബ്ലാക്ക്‌ മാന്‍മാരെ നാട്ടുകാര്‍ പിടിച്ച്‌ കൈകാര്യം ചെയ്‌തിരുന്നു. പിന്നേയും ബ്ലാക്ക്‌മാന്‍മാര്‍ പെരുകുന്നു.
രാത്രിയാകുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്‌. ഉറക്കത്തില്‍ ഒന്നുമറിയില്ല. കള്ളന്മാരാണ്‌ ഇതിന്റെ പിന്നിലെന്ന്‌ എല്ലാപേര്‍ക്കുമറിയാമെങ്കിലും ഒരു അമാനുഷിക ശക്തി ഉണ്ടന്ന്‌ എല്ലാവരും പറഞ്ഞു പരത്തുന്നു. അത്‌ തന്നെയാണ്‌ ഉറക്കം നഷ്‌ടപ്പെടാന്‍ കാരണം. പുരുഷന്മാരില്ലാത്ത വീടുകളിലെ സ്‌ത്രീകളും കുട്ടികളും തീ തിന്നാണ്‌ കഴിയുന്നത്‌. അയല്‍ക്കൂട്ടത്തിലും, റെസിഡന്‍സ്‌ അസോസിയേഷനിലുമൊക്കെ ഇത്‌ ചര്‍ച്ചയായി. ഇവിടെയുള്ള ആള്‍ക്കാര്‍ വല്ലാത്ത മാനസിക അവസ്ഥയിലാണ്‌. ഈ ആധുനികകാലത്തും അമാനുഷിക ശക്തിയോ.
ഇത്രയൊക്കെയായിട്ടും പോലീസോ അധികാരികളോ ഇടപെടാത്തതാണ്‌ ജനങ്ങളെ വലയ്‌ക്കുന്നത്‌. ഒന്നുരണ്ടാള്‍ക്കാരെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിട്ടും അത്‌ നിസാരമായിക്കണ്ട്‌ അവരെ വിട്ടയച്ചത്‌ ജനങ്ങളെ നിരാശപ്പെടുത്തി. പലസ്ഥലങ്ങളിലും ജനങ്ങല്‍ കാവലിലാണ്‌, ബ്ലാക്ക്‌മാനെ തപ്പി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനിമോളുടെ അപ്പനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ, കൊല്ലത്ത് താമസിക്കുന്ന അമ്മയ്ക്ക് എല്ലാം അറിയാം..?അബിനെ ഭ്രാന്തനാക്കിയത്  (5 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (8 minutes ago)

തീവെയ്പിന് ഉള്ള 7 വര്‍ഷം തടവ് ശിക്ഷയും തെളിവു നശിപ്പിച്ചതിനുള്ള 5 വര്‍ഷം തടവും  (38 minutes ago)

ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!  (49 minutes ago)

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു..  (1 hour ago)

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ  (1 hour ago)

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.  (1 hour ago)

വലിയ ചെലവില്ലാതെ ജൈവ പച്ചക്കറികള്‍ നമുക്ക് വിളവെടുക്കാം  (2 hours ago)

പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി  (2 hours ago)

മിന്നും തിളക്കവുമായി തിരുവനന്തപുരം മേഖല  (2 hours ago)

4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ്  (3 hours ago)

സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും  (3 hours ago)

Kantara Movie തുടങ്ങിയത് മുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ,  (14 hours ago)

Nandancode-mass-murder കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമ ജയിലിലേക്ക്..  (16 hours ago)

Malayali Vartha Recommends