ദാസേട്ടനെ കയറ്റാത്ത ഗുരുവായൂരില്‍ ഹിന്ദുക്കളാരും പോകരുത്; ബി.ജെ.പി പ്രവര്‍ത്തക ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്ന നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തക ലക്ഷ്മി കാനത്ത് രംഗത്ത്. തിരുപ്പതിയും ശബരിമലയും മൂകാംബികയും ഭയഭക്തിയോടെ തൊഴുതു വണങ്ങുന്ന ഇത്രയും വലിയൊരു മാതൃകാ ഭാരതീയനും പരമഭക്തനുമായ ദാസേട്ടന് ഗൂരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രമായൊരു തടസ്സം ഉണ്ടാക്കുന്ന സവര്‍ണ്ണ മൂരാച്ചി വ്യവസ്ഥിതിയോട് പരമ പുച്ഛം മാത്രമാണെന്ന് ലക്ഷ്മി പറയുന്നു.
യേശുദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ വര്‍ഷങ്ങളായി പുറത്ത് നിന്നാണ് ദര്‍ശനം നടത്തുന്നത്. ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ ഈ ഒരു നിലപാട് സ്വീകരിച്ചു ദാസേട്ടന് ഒപ്പം നിന്ന് അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മി പ്രതികരണവുമായെത്തിയത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനു മുന്‍പ് ഗുരുവായൂരില്‍ ദാസേട്ടനെ കയറ്റാന്‍ ആണ് ഹിന്ദു സമൂഹം ആദ്യം അണിനിരക്കേണ്ടതെന്നും ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ ഉള്ള അന്തരം ഹൈന്ദവ സമൂഹം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ആചാരങ്ങള്‍ അനുകരിക്കാന്‍ ഉള്ളതല്ല അതേപടി ആവര്‍ത്തിക്കാനും ഉള്ളതല്ല അറിവിനും ശാസ്ത്രത്തിനും കാലത്തിനും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത് മാത്രം ആയിരിക്കണം ആചാരങ്ങള്‍, ഇല്ലെങ്കില്‍ കാല ചക്രം തിരിയുമ്പോള്‍ കാലം തന്നെ അതിനെ തൂത്തു കളയും. അതാണ് സനാതന ധര്‍മത്തിന്റെ അലംഘനീയം ആയ നിയമമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി.
ലക്ഷ്മിയുടെ പോസ്റ്റ്...
എ പി ജെ അബ്ദുല്‍ കലാം ജിയേയും യേശു ദാസ് ജിയേയും കാള്‍ വലിയ ഒരു ഹിന്ദു ഉണ്ടോ വേറെ ? ദാസേട്ടനെ കയറ്റാത്ത ഒരു ക്ഷേത്രത്തിലും ഹിന്ദുക്കളും കയറരുത് എന്നതാണ് ഇതിനുള്ള പ്രതിവിധി. തിരുപ്പതിയും ശബരിമലയും മൂകാംബികയും ഭയഭക്തിയോടെ തൊഴുതു വണങ്ങുന്ന ഇത്രയും വലിയൊരു മാതൃകാ ഭാരതീയന്‍ ആയ ഗാന ഗന്ധവര്‍ പരമ ഭക്തന്‍ ദാസേട്ടന് ഗൂരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രമായൊരു തടസ്സം ഉണ്ടാക്കുന്ന സവര്‍ണ്ണ മൂരാച്ചി വ്യവസ്ഥിതിയോട് പരമ പുച്ഛം മാത്രം.
യേശുദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞാനും പുറത്തു നിന്ന് മാത്രമേ ദര്‍ശനം നടത്താറുള്ളൂ... എത്രയോ വര്‍ഷങ്ങള്‍ ആയി ഹിന്ദുക്കള്‍ ഈ ഒരു നിലപാട് സ്വീകരിച്ചു ദാസേട്ടന് ഒപ്പം നിന്ന് അദ്ദേഹത്തിന് പിന്തുണ നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനു മുന്‍പ് ഗുരുവായൂരില്‍ ദാസേട്ടനെ കയറ്റാന്‍ ആണ് ഹിന്ദു സമൂഹം ആദ്യം അണിനിരക്കേണ്ടത്. ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ ഉള്ള അന്തരം ഹൈന്ദവ സമൂഹം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ന് എല്ലാ മാംസങ്ങളും കഴിക്കുന്ന ഹിന്ദുക്കള്‍ തന്നെയല്ലേ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുക്കളില്‍ ഭൂരിഭാഗവും ? ശ്രീ നാരായണ ഗുരുദേവന്‍ അവതരിച്ചില്ലായിരുന്നു എങ്കില്‍ കേരളം ഇന്ന് കാശ്മീര്‍ ആയി മാറുമായിരുന്നു... അറിവും തിരിച്ചറിവും ആണ് ആചാരങ്ങളെ അപഗ്രഥിക്കാന്‍ ആവശ്യം. ആചാരങ്ങള്‍ അനുകരിക്കാന്‍ ഉള്ളതല്ല അതേപടി ആവര്‍ത്തിക്കാനും ഉള്ളതല്ല.
അറിവിനും ശാസ്ത്രത്തിനും കാലത്തിനും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത് മാത്രം ആയിരിക്കണം ആചാരങ്ങള്‍ , ഇല്ലെങ്കില്‍ കാല ചക്രം തിരിയുമ്പോള്‍ കാലം തന്നെ അതിനെ തൂത്തു കളയും. അതാണ് സനാതന ധര്‍മത്തിന്റെ അലംഘനീയം ആയ നിയമം.
https://www.facebook.com/Malayalivartha