Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്; ആശ്രിത ഷെട്ടി വധു

02 DECEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയ്ക്ക് താലി ചാര്‍ത്തി. മുപ്പതുകാരനായ പാണ്ഡെ സൂറത്തില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് മുംബൈയിലെത്തിയത്. മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ.

വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കര്‍ണാടകയെ വിജയത്തിലെത്തിച്ചതില്‍ മനീഷ് പാണ്ഡെയ്ക്ക് കാര്യമായ പങ്കുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെ ഒരു റണ്ണിനു തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നിലനിര്‍ത്തിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കര്‍ണാടക ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന പാണ്ഡെയായിരുന്നു അവരുടെ വിജയശില്‍പിയും. 45 പന്തുകള്‍ നേരിട്ട പാണ്ഡെ, 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിവാഹത്തെക്കുറിച്ച് പാണ്ഡെ സൂചിപ്പിച്ചിരുന്നു. 'വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കമാണ് ഇനി പ്രധാനം. അതിനു മുന്‍പ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു ഇന്നിങ്‌സ് കൂടിയുണ്ട്. നാളെ (തിങ്കള്‍) ഞാന്‍ വിവാഹിതനാവുകയാണ്' - പാണ്ഡെ പറഞ്ഞു.

പാണ്ഡെയുടെ വധുവായ ആശ്രിത ഷെട്ടി തമിഴ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. അറിയപ്പെടുന്ന മോഡല്‍ കൂടിയായ ആശ്രിത, തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എന്‍എച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാന്‍ താന്‍ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ നായകനായ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2015-ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 32 ട്വന്റി20കളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 23 ഏകദിനങ്ങളില്‍നിന്ന് 36.66 റണ്‍സ് ശരാശരിയില്‍ 440 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതമാണിത്. 32 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 39.13 റണ്‍സ് ശരാശരിയില്‍ 587 റണ്‍സും നേടി. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends