Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ​ന്ത്യ - ഇം​ഗ്ല​ണ്ട് നാ​ലാം ടെ​സ്റ്റ്; ഇം​ഗ്ല​ണ്ടി​ന് 367 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

05 SEPTEMBER 2021 10:14 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള നാ​ലാം ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ 368 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഉ​യ​ര്‍​ത്തി. സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ, അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ഋ​ഷ​ഭ് പ​ന്ത്, ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ല്.

മൂ​ന്നി​ന് 27 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ 466 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ (17), അ​ജി​ങ്ക്യ ര​ഹാ​നെ (0), ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (44) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ വേ​ഗം ന​ഷ്ട​മാ​യി.

ഏ​ഴാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച ഋ​ഷ​ഭ് പ​ന്ത് - ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 400 ക​ട​ത്തി​യ​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 100 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 72 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു ഫോ​റും ഒ​രു സി​ക്‌​സു​മ​ട​ക്കം 60 റ​ണ്‍​സെ​ടു​ത്ത് താ​ക്കൂ​ര്‍ പു​റ​ത്താ​യി. പി​ന്നാ​ലെ 106 പ​ന്തി​ല്‍ നി​ന്ന് 50 റ​ണ്‍​സോ​ടെ പ​ന്തും മ​ട​ങ്ങി.

ജ​സ്പ്രീ​ത് ബും​റ (24), ഉ​മേ​ഷ് യാ​ദ​വ് (25) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ സ്‌​കോ​റി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി. മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന് റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ക്രി​സ് വോ​യ്സ് മൂ​ന്നും മോ​യി​ന്‍ അ​ലി​യും റോ​ബി​ന്‍​സ​ണും ര​ണ്ടും ജെ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണ്‍, ക്രെ​യ്ഗ് ഓ​വ​ര്‍​ട​ണ്‍, ജോ ​റൂ​ട്ട് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.


മൂ​ന്നാം ദി​നം കെ.​എ​ല്‍. രാ​ഹു​ല്‍, രോ​ഹി​ത് ശ​ര്‍​മ, ചേ​ത​ശ്വ​ര്‍ പൂ​ജാ​ര എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി​രു​ന്നു. രോ​ഹി​ത് ശ​ര്‍​മ സെ​ഞ്ചു​റി നേ​ടി​യ ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ വി​ദേ​ശ​മ​ണ്ണി​ലെ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ല്. 204 പ​ന്തു​ക​ളി​ല്‍​നി​ന്നാ​ണ് താ​രം നൂ​റ് തി​ക​ച്ച​ത്. മൊ​യീ​ന്‍ അ​ലി​യെ സി​ക്സ​ര്‍ പ​റ​ത്തി​യാ​യി​രു​ന്നു ഹി​റ്റ്മാ​ന്‍റെ സെ​ഞ്ചു​റി.

256 പ​ന്തി​ല്‍ ഒ​രു സി​ക്സ​റും 14 ഫോ​റു​മ​ട​ക്കം 127 റ​ണ്‍​സ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ല്‍​നി​ന്ന് പി​റ​ന്നു. 127 പ​ന്തി​ല്‍ 61 റ​ണ്‍​സ് നേ​ടി​യ ചേ​തേ​ശ്വ​ര്‍ പു​ജാ​ര​യ്ക്കൊ​പ്പം 153 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ര​ണ്ടാം വി​ക്ക​റ്റി​ല്‍ രോ​ഹി​ത് സ്ഥാ​പി​ച്ചു. പ​തി​വ് പ്ര​തി​രോ​ധ​ത്തി​ല്‍​നി​ന്നു മാ​റി ആ​ക്ര​മ​ണോ​ത്സു​ക ബാ​റ്റിം​ഗ് പ​രീ​ക്ഷി​ച്ച പു​ജാ​ര​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ് 48.03 ആ​യി​രു​ന്നു.

ആ​ദ്യ ദി​നം 13 വി​ക്ക​റ്റും ര​ണ്ടാം​ദി​നം ഏ​ഴു വി​ക്ക​റ്റും വീ​ണ ഓ​വ​ലി​ലെ പി​ച്ചി​ലാ​ണ് ഇ​ന്ത്യ വ​മ്ബ​ന്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ഒ​രു ദി​നം ശേ​ഷി​ക്കേ ഓ​വ​ല്‍ ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. പരമ്ബര 1-1 എന്ന നിലയിലായതിനാല്‍ വിജയം നേടി ലീഡെടുക്കാനാകും ഇരുടീമും ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (13 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (18 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (49 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends