Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം; 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2 - 1ന് മുന്നില്‍

06 SEPTEMBER 2021 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ജയം. 157 റണ്‍സിനാണ് ഇംഗ്‌ളണ്ടിനെ തോല്‍പിച്ചത്. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി തികച്ച്‌ ശക്തമായി നിലയില്‍ മുന്നേറുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും (50)ഹസീബ് ഹമീദും (63) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ചു.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച്‌ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇല്ലാത്ത റണ്ണിനോടി ഹസീബ് ഹമീദ് ഡേവിഡ് മലനെ റണ്ണൗട്ടാക്കി.

131-2 എന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിനെ ലഞ്ചിനുശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്. ലഞ്ചിനുശേഷം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. ഹസീബ് ഹമീദിനെ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്. പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോണി ബോയര്‍‌സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി വീണു.


അക്കൗണ്ട് തുറക്കും മുമ്ബെ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ സൂര്യകുമാര്‍ യാദവിന്റെ കൈകകളിലെത്തിച്ച്‌ ജഡേജ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ക്യാപ്റ്റന്‍ ജോ റൂട്ട് (36) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പുറത്താക്കി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വീണ്ടും ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ ക്രിസ് വോയ്ക്‌സിനെ(18) കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച്‌ ഉമേഷ് യാദവ് ഇംഗ്‌ളണ്ടിന്റെ എട്ടാം വിക്കറ്റും വീഴ്ത്തി. ക്രിക് ഓവര്‍ടണിനെ(10) ക്‌ളീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് വീണ്ടും വിക്കറ്റു നേടി.

വാലറ്റത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി . ശാര്‍ദുല്‍ താക്കൂര്‍ , രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഈരണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന് തകര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് (466 റണ്‍സ്) ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മത്സരത്തില്‍ മേല്‍കൈ നല്‍കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (6 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (37 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (43 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends