ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സെടുത്ത ക്യാപ്റ്റൻ ധോണിയല്ല ഇനിമുതൽ കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോനിയിൽ നിന്ന് വിരാട് കോഹ്‌ലിക്ക് സ്വന്തം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി 60 ടെസ്റ്റുകളില്‍ നിന്നു നേടിയ 3454 റണ്‍സാണ് കോഹ്‌ലി ഇപ്പോൾ മറികടന്നിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സെടുത്ത് കോഹ്‌ലി ടെസ്റ്റ് കരിയറില്‍ 3456 എത്തിയത്. 35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 3456 റണ്‍സ് നേടിയിരിക്കുന്നത്. കോഹ്‌ലി ക്യാപ്റ്റനായ 34 മത്സരങ്ങളില്‍ 20 ഉം ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ട്.
47 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 3449 റണ്‍സെടുത്ത ഓപ്പണറായിരുന്ന സുനില്‍ ഗവാസ്‌കറെ മറികടന്നാണ് ധോണി റെക്കോർഡിന് ഉടമയായിരുന്നത്. ഈ പട്ടികയില്‍ നാലും, അഞ്ചും സ്ഥാനത്ത് മുഹമ്മദ് അസ്ഹറുദ്ദിനും, സൗരവ് ഗാംഗുലിയും ആണ്. 47 ടെസ്റ്റുകളില്‍ നിന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ 2856 റണ്‍സും, 49 ടെസ്റ്റുകളില്‍ നിന്നായി ഗാംഗുലി 2561 റണ്‍സും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha