Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നര ലക്ഷം വായ്പയെടുത്ത് മാസ്റ്റേഴ്‌സ കായികമേളയ്ക്കു പോയ അംബികയ്ക്ക് വെള്ളിയും വെങ്കലവും

30 OCTOBER 2014 12:37 PM IST
മലയാളി വാര്‍ത്ത.

 ഏഷ്യ മാസ്‌റ്റേഴ്‌സ് കായിക മേളയില്‍ പങ്കെടുക്കാന്‍ വായ്പ എടുത്ത് ജപ്പാനില്‍ പോയ അംബികയ്ക്ക് മെഡല്‍ത്തിളക്കം. വായ്പ തിരിച്ചടയ്ക്കല്‍ എന്ന കടമ്പ മുന്നില്‍ ഉള്ളപ്പോഴും രാജ്യത്തിനുവേണ്ടി മികവു പ്രകടിപ്പിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ശാസ്തമംഗലം പ്രകാശത്തില്‍ പരേതനായ കുമാരസാമിയുടെ ഭാര്യ പി അംബിക. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സിംഗിള്‍ വുമണ്‍ ബെനഫിറ്റ് സ്‌കീമില്‍ പെടുത്തിയാണ് അംബികയ്ക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. 20 മാസമാണു തിരിച്ചടവു കാലാവധി. 300 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും 200 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെങ്കലവുമാണ് അംബികയ്ക്കു ലഭിച്ചത്. 400 മീറ്റര# റേസില്‍ നാലാം സ്ഥാനം കിട്ടി. 
21നും 40നും മധ്യേ പ്രായമുള്ളവര്‍ക്കാണ് സാധാരണയായി ഈ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നത്. 2002ല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്ററായി വിരമിച്ച അംബികയ്ക്ക് 65നു മുകളില്‍ പ്രായമുണ്ടായിട്ടും അത്‌ലറ്റിക് ഇനങ്ങളില്‍ മുമ്പേതന്നെ അവര്‍ പ്രകടിപ്പിച്ചിരുന്ന മികവ് കണക്കിലെടുത്തു പ്രത്യേക പരിഗണന നല്‍കുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ എംഡി ഡോ. പിടിഎം സുനീഷ് പറഞ്ഞു. പ്രായപരിധി വ്യവസ്ഥ നിയമപരമായി മറികടക്കാന്‍ അംബികയുടെ അപേക്ഷ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രത്യേകമായി പരിഗണിച്ചാണ് തീരുമാനമെടുത്തത്.
ജോലിയിലിരിക്കെ സെക്രട്ടേറിയറ്റ് ടീമിനൊപ്പം ദേശീയതലത്തില്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. വിരമിച്ച ശേഷം മാസ്റ്റേഴ്‌സ് അത്‌ലറ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യല്‍ ചേര്‍ന്ന് വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തു. 5 കിലോമീറ്റര്‍ നടത്തം, 400 മീറ്റര്‍ ഓട്ടം, ട്രിപ്പിള്‍ ജംപ്, ലോംഗ് ജംപ്, റിലേ മല്‍സരങ്ങളില്‍ ജില്ല, സംസ്ഥാന,ദേശീയതലങ്ങളില്‍ സമ്മാനങ്ങള്‍ നേടി. കഴിഞ്ഞ മാസം 19 മുതല്‍ 23 വരെ ജപ്പാനിലായിരുന്നു ഏഷ്യ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. പെന്‍ഷന്‍ തുകയും രണ്ട് ആണ്‍മക്കളുടെ ചെറിയ വരുമാനവും ആ യാത്രയ്ക്കും താമസത്തിനും തികയാതെ വന്നപ്പോഴാണ് വായ്പ എടുത്തത്. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് ഭര്‍ത്താവ് കുമാരസാമി അന്തരിച്ചത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (1 hour ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (1 hour ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (1 hour ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (2 hours ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (2 hours ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (2 hours ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (2 hours ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (2 hours ago)

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു  (2 hours ago)

ദില്ലിയിലേത് ആഹ്വാനം ചെയ്ത കലാപം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു; പി കെ കുഞ്ഞാലിക്കുട്ടി  (2 hours ago)

ക്ലോസറ്റിൽ വീണ താക്കോലെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ തടഞ്ഞത് മറ്റൊന്ന്; എന്നാൽ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവ് അകപ്പെട്ടത് മണിക്കൂറുകൾ; ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ  (3 hours ago)

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...  (3 hours ago)

Malayali Vartha Recommends