Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്; ഹാട്രിക് കിരീടനേട്ടത്തോടെ കേരളം

01 DECEMBER 2014 10:28 AM IST
മലയാളി വാര്‍ത്ത.

കേരളത്തിന്റെ ചുണക്കുട്ടികള്‍ വിജയവാഡയില്‍ വന്‍വിജയം നേടി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടമാണ് കേരളം സ്വന്തമാക്കിയത്. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി 528.5 പോയന്റ് നേടിയാണ് കേരളം ഹാട്രിക് സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. 2012 ല്‍ ലഖ്‌നൗവിലും 2013 ല്‍ ബാംഗ്ലൂരും നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായിരുന്നു കിരീടം. 394 പോയന്റുമായി ഹരിയാണയാണ് രണ്ടാംസ്ഥാനത്ത്. 357 പോയന്റുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്താണ്. 

മീറ്റിലെ അവസാന ഇനങ്ങളായ 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4ഃ400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണം സ്വന്തമാക്കിയാണ് കേരളം മെഡല്‍വേട്ട അവസാനിപ്പിച്ചത്. അവസാനദിനമായ ഞായറാഴ്ച മാത്രം കേരളം 13 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അക്കൗണ്ടിലേക്ക് ചേര്‍ത്തു.
48.9 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ച് ആതിര മുരളീധരനാണ് അവസാനദിനം കേരളത്തിന്റെ മെഡല്‍ പട്ടികയിലേക്ക് ആദ്യ സ്വര്‍ണമെത്തിച്ചത്. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കേരളത്തിന്റെ ദീര്‍ഘദൂര ഓട്ടക്കാരി പി.യു. ചിത്ര സ്വര്‍ണം നേടി മീറ്റ് റെക്കോഡിട്ടു. 9 മിനിറ്റ് 56.92 സെക്കന്‍ഡിലാണ് ചിത്ര ഫിനിഷിങ് ലൈന്‍ തൊട്ടത്. മീറ്റില്‍ ചിത്രയുടെ രണ്ടാം സ്വര്‍ണമാണിത്.
20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.66 മീറ്റര്‍ ഉയരം താണ്ടി എയ്ഞ്ചല്‍ പി. ദേവസ്യയും സ്വര്‍ണം നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പെന്റാത്തലണില്‍ സി.എം. ആതിര മോഹന്‍, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിസ്‌ന മാത്യു, 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എം. ജോസഫ് ജോ, 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സി. ജിതേഷ്, 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ എ.പി. ഷില്‍ബി, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാന്വല്‍, 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസ്സി ജോസഫ്, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ ഡയ്ബി സബാസ്റ്റ്യന്‍ എന്നിവരും അവസാന നാളില്‍ കേരളത്തിനായി സ്വര്‍ണനേട്ടം കൈവരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (16 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (19 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (24 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (32 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (46 minutes ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (59 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (4 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (4 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends