Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫെഡറര്‍ കരിയറില്‍ ആയിരം ജയം പൂര്‍ത്തിയാക്കി

12 JANUARY 2015 03:25 PM IST
മലയാളി വാര്‍ത്ത.

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ബ്രിസ്‌ബെന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ കാനഡയുടെ മിലോസ് റാവോനികിനെ കീഴടക്കിയപ്പോള്‍ കരിയറില്‍ ആയിരം എ.ടി.പി. ജയമെന്ന അപൂര്‍വ നേട്ടത്തിനുടമയായി.

6-4, 6-7 (2), 6-4 എന്ന സ്‌കോറിനാണ് പാട്രിക് റാഫ്റ്റര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഫെഡറര്‍ റാവോനികിനെ കീഴടക്കിയത്. ഇതോടെ 83 കിരീടങ്ങളും ആയിരം ജയങ്ങളും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ഫെഡറര്‍. ഫെഡറര്‍ക്കു മുന്‍പേ 83 കിരീടങ്ങളും ആയിരം ജയങ്ങളും സ്വന്തമാക്കിയവര്‍ യു.എസ്.എയുടെ ജിമ്മി കോണേഴ്‌സ്, ചെക്കോസ്ലോവാക്യക്കാരനായ (പിന്നീട് യു.എസ്. പൗരനായി) ഇവാന്‍ ലെന്‍ഡല്‍ എന്നിവരാണ്.


ഉജ്വല ഫോമില്‍ ഫൈനല്‍ കളിക്കാനെത്തിയ ഫെഡറര്‍ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തില്‍പ്പെട്ടെങ്കിലും 10 ാം ഗെയിമില്‍ സര്‍വീസ് ഭേദിക്കാനായതോടെ സെറ്റും കിരീടവും ഉറപ്പായി.
ഓസ്‌ട്രേലിയന്‍ മുന്‍ ടെന്നീസ് താരം റോയ് എമേഴ്‌സണാണ് ഫെഡററിന് ട്രോഫി സമ്മാനിച്ചത്. ഒപ്പം രണ്ടുവട്ടം കലണ്ടര്‍ ഇയര്‍ ഗ്രാന്‍സ്ലാം സ്വന്തമാക്കിയ ഏക താരം ഓസ്‌ട്രേലിയയുടെ റോഡ് ലേവറിന്റെ ഫോട്ടോഗ്രാഫും.


1000-ാമത്തെ ജയം കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടാന്‍ പ്രചോദനമാകുമെന്ന് ഫെഡറര്‍ പിന്നീടു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2012 ലെ വിമ്പിള്‍ഡണിനു ശേഷം ഫെഡററര്‍ ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടിയിട്ടില്ല.


1,253 എ.ടി.പി. ജയങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സിന്റെ റെക്കോഡ് തനിക്കു മറികടക്കാനാകുമെന്നു കരുതുന്നില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ പ്രഫഷണല്‍ ടെന്നീസില്‍ തുടരില്ല എന്നതിന്റെ സൂചനയായി ഇതിനെ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (19 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (22 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (27 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (35 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (49 minutes ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (4 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (4 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends