ഒന്നാമതാകാന്‍ സാനിയ
ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ നിരയിലേക്ക് സാനിയ കുതിക്കുന്നു. മാര്‍ട്ടിന ഹിന്ജിന്സിനൊപ്പം മിയാമി ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യയുടെ സാനിയ മിര്‍സ ടെന്നിസ്സില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക്. മിയാമി ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ 1000 പോയിന്റാണ് സാനിയ നേടിയത്.
ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇറ്റാലിയന്‍ കളിക്കാരായ സാറാ എറാനിക്കും റോബര്‍ട്ടാ വിന്‍സിക്കും 7640 പോയിന്റ് വീതമുണ്ട്. സാനിയയ്ക്കിപ്പോള് 7495 പോയിന്റാണ് ഉള്ളത്.
ഈയാഴ്ച ചാള്‍സ്റ്റണില്‍ ആരംഭിക്കുന്ന ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയാല്‍ ലോക ഒന്നാം നമ്പര്‍ പദവയിലേക്കെത്താം. 2011ില് എലേന വെസ്നിനയ്ക്കൊപ്പം ചാള്‍സ്റ്റണ്‍ കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha