ബാഡ്മിന്റണ്‍ റാങ്കിംഗ്: സൈന വീണ്ടും ഒന്നാമത്
ഇന്ത്യയുടെ സൈന നെഹ്വാള് വീണ്ടും ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചൈനയുടെ ലീ ഷൂരി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെയാണു സൈന വീണ്ടും റാങ്കിംഗില്‍ തലപ്പത്തെത്തിയത്.
ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയ സൈന ഈ മാസം ആദ്യം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ മാത്രമാണു സൈനയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താനായത്. മലേഷ്യന്‍ ഓപ്പണ്‍ സെമിഫൈനലില്‍ തോറ്റതോടെ സൈനയെ മറികടന്നു വീണ്ടും ചൈനീസ് താരം ഒന്നാം റാങ്ക് നേടി. സിംഗപ്പൂര്‍ ഓപ്പണില്‍നിന്നു ചൈനീസ് താരം പിന്മാറിയതോടെയാണു സൈന വീണ്ടും ഒന്നാംസ്ഥാനത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha