ഐപിഎല്ലിന്റെ പേരില്‍ വാതുവയ്പ്; പാക്കിസ്ഥാനില്‍ ആറുപേര്‍ അറസ്റ്റില്‍
ഐപിഎല്‍ മത്സരങ്ങളുടെ പേരില്‍ വാതുവയ്പ് നടത്തുന്ന ആറംഗ സംഘത്തെ പാക്കിസ്ഥാനില്‍ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഗാസിയാബാദിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ നിന്നും പണം, ലാപ് ടോപ്പ്, ഏഴു മൊബൈല്‍ ഫോണുകള്‍, വാതുവയ്പിനെത്തുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ എന്നിവ പിടിച്ചെടുത്തു. ലഹോറില്‍ മാത്രം ഐപിഎല്ലിന്റെ പേരില്‍ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ വാതുവയ്പ് നടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha