Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക ഹോക്കി ലീഗ് മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

06 JULY 2015 08:51 AM IST
മലയാളി വാര്‍ത്ത.

ലോക ഹോക്കി ലീഗില്‍ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. സെമിയില്‍ ബെല്‍ജിയത്തിനെതിരെ എതിരില്ലാത്ത നാലു ഗോളിന് തോറ്റ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. പതിനൊന്നാം മിനിട്ടില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഡാനിയേല്‍ ഫോക്‌സാണ് ബ്രിട്ടനെ ആദ്യം മുമ്പിലെത്തിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഇന്ത്യ രണ്ടാം ക്വാര്‍ട്ടറില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. 
എന്നാല്‍ മധ്യനിരയിലെ അതിവേഗ കളിയിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടന്‍ ശ്രീജേഷിനെ കാഴ്ചക്കാരനാക്കി ക്രിസ് ഗ്രിഫിത്തിലൂടെ രണ്ടാം ഗോള്‍ നേടി. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യ പിന്നീട് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനായാണ് ശ്രമിച്ചത്. രണ്ടാം ക്വാര്‍ട്ടറില്‍ പിന്നെ ഗോളൊന്നും വഴങ്ങിയില്ലെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ബ്രിട്ടന്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണമായും അടച്ചു. 
ഇന്ത്യന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി പ്രത്യാക്രമണത്തില്‍ നിന്ന് ജാക്‌സണും പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ആദം ഡിക്‌സണും തൊട്ടടുത്ത നിമിഷം ക്യാപ്റ്റന്‍ മിഡില്‍ടണും ബ്രിട്ടനായി സ്‌കോര്‍ ചെയ്തു. നാലാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ശ്രീജേഷ് രക്ഷകനായി. കളി തീരാന്‍ ഏഴുമിനിട്ടുകള്‍ ശേഷിക്കെ ഇന്ത്യ മത്സരത്തിലെ ആദ്യ പെനല്‍റ്റി കോര്‍ണര്‍ നേടി. എന്നാല്‍ ജസ്ജിത് സിംഗ് അവസരം പാഴാക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്ന് രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ശ്രീജേഷിന്റെ മികച്ച സേവുകളാണ് ബ്രിട്ടന് ഇതിലും വലിയ വിജയം നിഷേധിച്ചത്. ജയത്തോടെ ബ്രിട്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ നേരത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (3 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (5 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (25 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

Malayali Vartha Recommends