റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി; കാല്‍മുട്ടിൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം ആവശ്യമാണെന്ന് താരം
മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിന്‍വാങ്ങുന്നതെന്ന് ഫെഡറര്‍ ട്വീറ്റില്‍ പറയുന്നു.
ടൂര്‍ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാന്‍ കാല്‍മുട്ടിന് കഴിയുന്നില്ലെന്ന് ഫെഡറര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്ബാണ് ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha