ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറിലേക്ക്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. വാശിയേറിയ മത്സരത്തില്‍ ഇറ്റലിയുടെ ജന്നിക് സിന്നറിനെയാണ് നദാല്‍ തോല്‍പ്പിച്ചത്.
സ്കോര്‍: 7-5, 6-3, 6-0. മത്സരം രണ്ട് മണിക്കൂര്‍ 18 മിനിറ്റ് നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്ട്ട്മാന് ആണ് നദാലിന്റെ എതിരാളി.
നാലാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചാണ് ഷ്വാര്ട്ട്മാന് മുന്നേറിയത്. 7-6, 6-4, 7-5 എന്ന സ്കോറിനാണ് അര്‍ജന്റീനന്‍ താരത്തിന്റെ ജയം.
https://www.facebook.com/Malayalivartha