ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്ബ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാലും
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്ബ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാലും ഇന്നിറങ്ങും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന താരം ഡീഗോ ഷ്വാട്സ്മാനാണ് നദാലിന്റെ എതിരാളി. ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് മത്സരം. ഇറ്റാലിയന്‍ താരം മറ്റെയോ ബെര്റെട്ടിനിയാണ് ജോക്കോവിച്ചിന്റെ എതിരാളി.
രാവിലെ 11.30നാണ് ഇവരുടെ ക്വാര്‍ട്ടര്‍ പോരാട്ടം. വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ കോകോ ഗൗഫ് ചെക് താരം ബാര്ബോറയെയും മറ്റൊരു പോരാട്ടത്തില്‍ ഗ്രീക്ക് താരം മരിയ സക്കറി പോളിഷ് താരം ഇഗയെയും നേരിടും.
"
https://www.facebook.com/Malayalivartha