ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന ഇന്ത്യയുടെ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു...
ഇന്ത്യയുടെ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു ഡിങ്കോ സിങ് . കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2017 മുതല്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോശമായ ആരോഗ്യസ്ഥിതിയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതനാകുകയും ചെയ്തു. ഇന്ത്യന്‍ ബോക്സിങ്ങിലെ സൂപ്പര്‍ താരമായിരുന്ന ഡിങ്കോ.
1998-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് സ്വര്‍ണ മെഡല്‍ ജേതാവായത്. 54 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. 1997-ല്‍ ബാങ്കോക്കില്‍ നടന്ന കിങ്സ് കപ്പിലെ പ്രകടനത്തോടെയാണ് ഡിങ്കോ ശ്രദ്ധ നേടുന്നത്.
അര്‍ജുന അവാര്‍ഡും 2013-ല്‍ പത്മശ്രീയും താരം നേടി. മേരി കോമിന് ബോക്സിങ് റിങ്ങിലേക്ക് വഴി തുറന്ന വ്യക്തി കൂടിയാണ് ഡിങ്കോ സിങ്. കിരണ്‍ റിജിജു, വിജേന്ദര്‍ സിങ് തുടങ്ങിയവര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha