ഫ്രഞ്ച് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ സ്റ്റെഫാനോസ് സിസിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്ബ്യനായത്. അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിസിപാസിനെ പാസ് ചെയ്യാന്‍ ജോക്കോവിച്ചിനായത്. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവ്.
ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്ന സിസിപാസിനെ തന്റെ പരിചയസമ്ബത്തുകൊണ്ട് മറികടക്കുകയായിരുന്നു ജോക്കോവിച്ച്. സ്കോര്‍: 6-7 (6-8), 2-6, 6-3, 6-2, 6-4. ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും 19 ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒന്നിലേറെ തവണ നേടുന്ന ഏകതാരമെന്ന റിക്കാര്‍ഡും ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി.
https://www.facebook.com/Malayalivartha