വിംബിള്‍ഡണ്‍: ഷറപ്പോവയെ കീഴടക്കി സെറീന ഫൈനലില്‍
2015ലെ ആദ്യ ഗ്രാന്റ് സ്ളാം കിരീടം ലക്ഷ്യമിട്ടുള്ള മരിയാ ഷറപ്പോവയുടെ ജൈത്രയാത്രയ്ക്ക് ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് തടയിട്ടു. വ്യാഴാഴ്ച മുന്‍നിര താരങ്ങള്‍ തമ്മില്‍ നടന്ന സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരം സെറീന റഷ്യയുടെ ഷറപ്പോവയെ കീഴടക്കിയത്. സ്കോര്‍: 62,? 64. ഇതോടെ, 2002ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും അടുപ്പിച്ചു നേടുന്ന ആദ്യ താരമാകാനുള്ള അവസരമാണ് സെറീനയ്ക്കു മുന്നിലുളളത്. എട്ടാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.
കലാശപ്പോരാട്ടത്തില്‍ ലോക പത്തൊന്‍പതാം റാങ്കുകാരി സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുറുസയാണ് എതിരാളിയെന്നതിനാല്‍ സെറീനയ്ക്ക് കിരീട സാദ്ധ്യത ഏറെയാണ്. ശനിയാഴ്ചയാണ് ഫൈനല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha