ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി ന്യൂസീലന്‍ഡിന്റെ ഭാരോദ്വഹന താരം ലോറല്‍ ഹബാര്‍ഡ്
ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി ന്യൂസീലന്‍ഡിന്റെ ഭാരോദ്വഹന താരം ലോറല്‍ ഹബാര്‍ഡ്. 43കാരിയാണ് ലോറല്‍ ഹബാര്‍ഡ്.
വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറല്‍ മത്സരിക്കുക. ഈ വിഭാഗത്തില്‍ 16ാം റാങ്കിങ്ങാണ് ലോറല്‍ ഹബാര്‍ഡിന്. ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിന്റെ അളവ് ലിറ്ററില്‍ 10 നാനോമോള്‍സില്‍ കുറവായതിനാലാണ് ഹബാര്‍ഡിന് വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞത്.
എന്നാലും പലരും ഇതില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുന്‍പ് ലോറല്‍ പുരുഷ ഭാരോദ്വഹന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ടോക്കിയോയില്‍ മത്സരിക്കാനിറങ്ങുന്നതോടെ ഒളിമ്ബിക്സിലെ ഏറ്റവും ഭാരം കൂടിയ ഭാരോദ്വഹന താരമാവും ലോറല്‍.
ജൂലൈ 23നാണ് ഒളിംപിക്സ് ആരംഭിക്കുക. ജപ്പാന് ആണ് ഇത്തവണ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക.
https://www.facebook.com/Malayalivartha