വിംമ്പിഡണ് വനിത ഡബിൾസ്; സാനിയ മിര്‍സയും ബെഥനിമറ്റെക് സാന്ഡ്സും രണ്ടാം റൗണ്ടില്‍ കടന്നു
ഇന്ത്യയുടെ സാനിയ മിര്‍സയും അമേരിക്കക്കാരി ബെഥനിമറ്റെക് സാന്ഡ്സും ചേര്‍ന്ന സഖ്യം വിംബ്ള്‍ഡണ്‍ വനിത ഡബ്ള്സിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ചിലിയുടെ അലക്സാ ഗ്വാരാഷി-അമേരിക്കയുടെ ഡെസിരേ ക്രാവ്ഷിക് സഖ്യത്തെയാണ് 7-5, 6-3 സ്കോറിന് സാനിയ-ബെഥനി സഖ്യം പരാജയപ്പെടുത്തിയത്.
പുരുഷവിഭാഗത്തില്‍ നാലാം സീഡ് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്ഗ്രെനെ 7-5, 6-2, 6-3 എന്ന സ്കോറിന് തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം, വനിത വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റായ യുക്രെയിന്റെ എലിന സ്വിറ്റോലിന പോളണ്ടിെന്റ മഗ്ധ ലിനെറ്റിനോട് 6-3, 6-4 ന് തോറ്റു പുറത്തായി
https://www.facebook.com/Malayalivartha