മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നായകനെ നിർദേശിച്ച് ദാദ
മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ തന്റെ ബയോപികിന് അനുമതി നല്‍കിയതായി ഗാംഗുലി വെളിപ്പെടുത്തുകയായിരുന്നു. തന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ രണ്‍ബീര്‍ കപൂറിനെ ഗാംഗുലി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വമ്ബന്‍ മുതല്‍ മുടക്കില്‍ ബ്രഹ്മാണ്ഡ ചിത്രമാകുമെന്നാണ് വിവരം. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല.
ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാകുന്നത് ഇതാദ്യമല്ല. അന്തരിച്ച നടന് സുശാന്ത് രാജ്പുത് അഭിനയിച്ച എം.എസ് ധോണി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം ഇംറാന്‍ ഹാഷ്മി നായകനായെത്തിയ അസ്ഹറിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന 83 അണിയറയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതവും ബോളിവുഡിലെത്തുന്നുണ്ട്. തപ്സീ പന്നുവാണ് കേന്ദ്ര കഥാപാത്രമാകുന്നത്.
https://www.facebook.com/Malayalivartha