Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ ദ്രാവിഡില്‍ നിന്ന് ക്രിക്കറ്റ് പഠിക്കാൻ അവസരം ലഭിച്ച താരങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് സഞ്ജു സാംസണ്‍

15 JULY 2021 05:41 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ദ്രാവിഡില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുവാന്‍ അവസരം ലഭിച്ച താരങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് ഇന്ത്യന്‍ യുവതാരം സഞ്ജു സാംസണ്‍. ഇന്ത്യ എ ടീമിലെയോ ജൂനിയര്‍ സംഘത്തിലെയോ താരങ്ങള്‍ക്ക് ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ട്രയല്‍സിന് പോയ ദിവസം താനിന്നും ഓര്‍മ്മിക്കുന്നുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു.

ട്രയല്‍സിന്റെ അന്ന് നന്നായി ബാറ്റ് ചെയ്തപ്പോള്‍ രാഹുല്‍ ദ്രാവിഡ് തന്നെ വിളിച്ച്‌ എന്റെ ടീമിന് വേണ്ടി കളിക്കുന്നുവോ എന്ന് ചോദിക്കുകയും, അത് തനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂറിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് എത്തുമ്ബോള്‍ ആ ടീമില്‍ നല്ലൊരു ശതമാനം താരങ്ങള്‍ ദ്രാവിഡിന്റെ കീഴില്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളില്‍ കളിച്ചവരാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

 

 

മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക. ഏകദിന പരമ്ബരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്ബര ആരംഭിക്കുന്നത്. ഏകദിനങ്ങള്‍ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങള്‍ 25, 27, 29 തിയതികളിലായും നടക്കും. ഈ മാസം 13നായിരുന്നു ഏകദിന പരമ്ബര ആരംഭിക്കേണ്ടിരുന്നത്. ലങ്കന്‍ ടീമില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മത്സരം നീട്ടിവെയ്ക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends