ടോക്കിയോ ഒളിംപിക്സ്; വനിതാ ഹോക്കിയില്‍ ആദ്യ പൂള് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ പരാജയം
ടോക്കിയോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള് മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലാന്‍ഡ്സിനോടു 1-5ന്റെ കനത്ത പരാജയമാണ് റാണി രാംപാല്‍ നയിച്ച ഇന്ത്യക്കു നേരിട്ടത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഡച്ച് ടീമിനെ 1-1നു പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ ഓറഞ്ചു പട ഇന്ത്യക്കു മേല്‍ കത്തിക്കയറി. നാലു ഗോളുകള്‍ കൂടി ഇന്ത്യന്‍ പോസ്റ്റിലെത്തിച്ച് നെതര്‍ലാന്‍ഡ്സ് വമ്ബന്‍ ജയം കൊയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha