ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്ട്രേലിയയോട് 7-1 ന് പരാജയപ്പെട്ട് ഇന്ത്യ
ഒളിന്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയയോടെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ഇന്ത്യയെ ഓസ്ട്രേലിയ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടി തുടങ്ങിയ ഓസ്ട്രേലിയയ്ക്കെതിരെ പിന്നെ മത്സരത്തില്‍ ഇന്ത്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല.
രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ഗോള്‍ മടക്കിയത്. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ പെനാല്‍റ്റി സ്ട്രോക്കിലൂടെ തങ്ങളുടെ അഞ്ചാം ഗോള്‍ നേടുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളും നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോളും നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ഗോള്‍ വേട്ട അവസാനിപ്പിച്ചത്.
ഓസ്ട്രേലിയയ്ക്കായി ബ്ലേക്ക് ഗോവേഴ്സ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ടിം ബ്രാന്‍ഡ്, ജോഷ്വ ബെലിറ്റ്സ്, ജെറിമി തോമസ് ഹേവാര്‍ഡ്, ഫ്ലിന്‍ ആന്‍ഡ്രൂ ഒഗില്‍വി, ഡാനിയേല്‍ ജെയിംസ് ബീല് എന്നിവരാണ് മറ്റു ഗോള്‍ സ്കോറര്‍മാര്‍.
https://www.facebook.com/Malayalivartha