Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നീന്തലിൽ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്: 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്ട്രോക്ക് ഹീറ്റ്‌സില്‍ സജന്‍ പ്രകാശിന് നാലാം സ്ഥാനം

26 JULY 2021 05:48 PM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്സില്‍ നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സജന്‍ പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റിലാണ് സജന്‍ മത്സരം പൂര്‍ത്തിയാക്കിയത്.

സെമി ഫൈനലിലേക്ക് യോഗ്യത നേടാനായി അഞ്ച് ഹീറ്റ്‌സുകളിലായി ഇറങ്ങിയ താരങ്ങളില്‍ മികച്ച സമയം രേഖപ്പെടുത്തിയ 16 പേര്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ ഹീറ്റ്‌സില്‍ മൊത്തത്തില്‍ 24ആം സ്ഥാനത്തായിരുന്നു സജന്‍. സജന്റെ ഹീറ്റ്‌സില്‍ മത്സരിച്ച ആരും തന്നെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല. ഹീറ്റ്‌സില്‍ അവസാന നിമിഷമാണ് സജന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

 

 

 

മൂന്നാം സ്ഥാനത്തെത്തിയ അയര്‍ലന്‍ഡ് താരമായ ഹൈലാന്‍ഡും സജനും തമ്മില്‍ വെറും 13 മില്ലിസെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ഹംഗേറിയന്‍ താരമായ ക്രിസ്റ്റോഫ് മിലാക്കിന്റെതാണ് മികച്ച സമയം (1:53:58).

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ നിന്നും പുറത്തായ താരത്തിന് ഇനി ഇതേ ഇനത്തില്‍ 100 മീറ്ററില്‍ കൂടി മത്സരമുണ്ട്. 29നാണ് 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലെ മത്സരങ്ങള്‍ നടക്കുക. നേരത്തെ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍ പ്രകാശ് ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്.

 

 

റോമില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യത എ വിഭാഗത്തില്‍ ഉള്‍പ്പെട്ടാണ് സജന്‍ യോഗ്യത കരസ്ഥമാക്കിയത്. നീന്തലില്‍ ഒരു മിനിറ്റ് 56.38 സെക്കന്റാണ് സജന്റെ മികച്ച പ്രകടനം.

അതേസമയം നീന്തലില്‍ ഇന്ത്യയുടെ ഇനിയുള്ള അവസാന പ്രതീക്ഷയാണ് സജന്‍. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിറങ്ങിയ ശ്രീഹരി നടരാജനും മാനാ പട്ടേലും ഹീറ്റ്‌സില്‍ തന്നെ പുറത്തായിരുന്നു. ഹീറ്റ്‌സില്‍ ശ്രീഹരി അഞ്ചാം സ്ഥാനത്തായി നിരാശപെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അതേസമയം അപ്രതീക്ഷിതമായി ഗെയിംസിന് യോഗ്യത നേടിയ മാനാ പട്ടേല്‍ ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും സമയാടിസ്ഥാനത്തില്‍ പുറകോട്ട് പോവുകയായിരുന്നു.

 

 


ടോക്യോ ഒളിമ്ബിക്സിന് ടിക്കറ്റെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ഒമ്ബത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും സംഘത്തിലുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (19 minutes ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (1 hour ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (4 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (4 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (4 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (4 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (4 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (4 hours ago)

Malayali Vartha Recommends