ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യം
ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും. പുലര്‍ച്ചെ 6:30നാണ് മത്സരം. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി. രണ്ടാം മത്സരത്തില്‍ ഓസ്ടേലിയയോട് നാണംകെട്ട തോല്‍വി.ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് പൂള് എയില്‍ ഇനി എതിരാളി സ്പെയിനാണ്.ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് മികച്ച വിജയത്തിലൂടെ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് മന്‍പ്രീത് സിംഗും സംഘവും.
പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോല്‍വിക്ക് കാരണം . മലയാളി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം .
സ്പെയിനിനെതിരെയുള്ള മത്സരത്തില്‍ വിജയത്തോടെ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകന് ഗ്രഹാം റെയ്ഡ്. 2 മത്സരങ്ങളില്‍ നിന്നും 4 പോയിന്റ് നേടിയ ഇന്ത്യ പൂള് എയില്‍ നാലാം സ്ഥാനത്താണ്. 2 മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനയ്ക്കെതിരായ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സ്പെയിന് ഉള്ളത്. ന്യൂസിലണ്ടിനെതിരായ മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം.പൂളില്‍ അഞ്ചാം സ്ഥാനത്താണ് സ്പെയിന് . മറ്റ് മത്സരങ്ങളില്‍ 29 ന് അര്‍ജന്റീനയെയും 30 ന് ജപ്പാനെയും ഇന്ത്യ നേരിടും.
https://www.facebook.com/Malayalivartha