ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില്‍ രാവിലെ നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍പ്രതീക്ഷയായ സൗരഭ് ചൗധരിമനു ഭേക്കര്‍ സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്ത്
ഇന്ത്യയ്ക്ക് വീണ്ടും നിരാശ.... ഷൂട്ടിങ് റേഞ്ചില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച രാവിലെ നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍പ്രതീക്ഷയായ സൗരഭ് ചൗധരിമനു ഭേക്കര്‍ സഖ്യം ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായി.
ആദ്യ റൗണ്ടില്‍ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്മനു സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. പക്ഷേ ഫൈനല്‍ ബര്‍ത്തിനുള്ള മത്സരത്തില്‍ 380 പോയന്റുമായി സഖ്യം ഏഴാം സ്ഥാനത്തേക്ക് വീണു.
അതേസമയം ഈ ഇനത്തില്‍ മത്സരിച്ച അഭിഷേക് വര്മയശസ്വിനി ദേശ്വാള് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
"
https://www.facebook.com/Malayalivartha