ദേശീയ ഗാനത്തിനിടെ ചൂയിങ്ഗം നുണഞ്ഞ് കോഹ്ലി...!!!..ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിച്ചു, ഇത് പ്രതീക്ഷിച്ചില്ല...നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു...,വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ താരത്തിന് നേരെ രോഷം കത്തിപ്പടരുന്നു
ദേശീയ ഗാനത്തിനിടെ ചൂയിങ്ഗം നുണഞ്ഞ വിരാട് കോഹ്ലിക്ക് നേരെ ആരാധകർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യന്‍ ടീം അടിയറവ് വച്ചതിന് പിന്നാലെയാണ് മുന്‍ നായകന് വിവാദത്തില്‍ പെട്ടിരിക്കുന്നത്. മൂന്നാം മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനാലാപനത്തിനിടെ കോഹ്ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നിരവധിപേര്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്ശമം ഉയര്‍ത്തിക്കഴിഞ്ഞു. കോഹ്ലി ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിച്ചിരിക്കുകയാണെന്നാണ് പലരുടെയും വിമര്‍ശം.ഇത് പ്രതീക്ഷിച്ചില്ലെന്നും കോഹ്ലി നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ചിലര്‍ കുറിച്ചു. രാജ്യത്തിന്റെ അംബാസഡര്‍ എന്നാണ് ബി.സി.സി.ഐ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ട് ഒരാളുടെ പരിഹാസം.
https://www.facebook.com/Malayalivartha