Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ആ കാര്യം ഞാൻ എപ്പോഴും മനസിൽ കൊണ്ടു നടക്കാറില്ല... എല്ലാവർക്കും ചോദിക്കാനുള്ളത് അത് മാത്രം; ഇപ്പോഴും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്: ഇത്ര നേരത്തേ പറയണ്ടായിരുന്നു!!! സങ്കടം പറഞ്ഞ് സാനിയ മിർസ

26 JANUARY 2022 01:27 PM IST
മലയാളി വാര്‍ത്ത

ടെന്നീസ് താരം സാനിയ മിർ‌സയ്ക്ക് വിരമിക്കൽ പ്രഖ്യാപനത്തിൽ വീണ്ടുവിചാരം. ഈ സീസണോടെ ടെന്നിസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേ​ദിക്കുന്നതായി സാനിയ പറഞ്ഞു. വിരമിക്കാനുള്ള തീരുമാനം ശരിയാണെങ്കിലും അത് മുൻകൂട്ടി പ്രഖ്യാപിച്ചതിലാണ് ഇപ്പോൾ വിഷമിക്കുന്നതെന്ന് സാനിയ പറയുന്നു. അതിനുശേഷം വിരമിക്കുന്നതിനേക്കുറിച്ച് മാത്രമാണ് എല്ലാവർക്കും ചോദിക്കാനുള്ളതെന്ന് സാനിയ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ക്വാർട്ടർ പോരാട്ടത്തിൽ തോറ്റതിന് പിന്നാലെയാണ് 35കാരിയായ
‌സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

 

ഞാൻ അതേക്കുറിച്ച് (വിരമിക്കുന്നതിനെക്കുറിച്ച്) എപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ആ പ്രഖ്യാപനം കുറച്ച് നേരത്തെ ആയിപ്പോയെന്ന് തോന്നുന്നു. ഇപ്പോൾ അതേക്കുറിച്ച് എനിക്ക് ഖേദമുണ്ട്. കാരണം, ഇപ്പോൾ കാണുന്നവർക്കെല്ലാം എന്നോട് ചോദിക്കാൻ ആ ഒരു വിഷയം മാത്രമേയുള്ളൂ- സാനിയ പറഞ്ഞു. ഇത് കരിയറിലെ അവസാന സീസണായതിനാൽ ടെന്നിസിനേക്കുറിച്ചും ടൂർണമെന്റുകളേക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു സാനിയയുടെ മറുപടി.

 

 

ജയം മാത്രം ലക്ഷ്യമിട്ടാണ് ഞാൻ ടെന്നീസ് കളിക്കുന്നത്. കളത്തിൽ തുടരുന്നിടത്തോളം കാലം എല്ലാ കളികളും ജയിക്കാൻ തന്നെയാകും എന്റെ ശ്രമം. വിരമിക്കുകയാണെന്ന കാര്യം എപ്പോഴും ഞാൻ മനസിൽ കൊണ്ടുനടക്കുന്നില്ല. ഇപ്പോഴും ടെന്നീസ് കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. മുൻപും ആസ്വദിച്ചിരുന്നു. വിജയമായാലും തോൽവിയായാലും ഇതുവരെയുള്ള കാഴ്ചപ്പാട് തന്നെയാണ് എനിക്കിപ്പോഴും. കളത്തിൽ‌ എന്റെ 100 ശതമാനവും നൽകാനാണ് ശ്രമം.

 

ചിലപ്പോൾ വിജയിക്കും. മറ്റു ചിലപ്പോൾ വിജയിക്കാതെ പോകും. ഇപ്പോഴും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അല്ലാതെ ഈ സീസൺ പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കും എന്നല്ല– സാനിയ വ്യക്തമാക്കി. കരിയറിൽ 6 ഡബിൾസ് ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ 2 തവണ കിരീടമുയർത്തിയത് ഓസ്ട്രേലിയൻ ഓപ്പണിലാണ്. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സാനിയ മിർസ-രാജീവ് റാം സഖ്യം തോറ്റിരുന്നു.

 

മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009ലും 2016ൽ സ്വിസ് ഇതിഹാസം മാർട്ടിന ഹിൻജിനൊപ്പം ഡബിൾസിലും സാനിയ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരി കൂടിയാണ് സാനിയ. മൂന്ന് മിക്സഡ് ഡബിൾസ് ട്രോഫിയടക്കം ആറു ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ സ്വന്തം പേരിലുണ്ട്. വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേൽരത്‌ന, അർജുന അവാർഡുകൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2016നുശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിന്ന സാനിയ 2020ലാണ് മത്സര രം​ഗത്തേക്ക് മടങ്ങിയെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (4 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (4 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (4 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (7 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (7 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (7 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (8 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (8 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (9 hours ago)

Malayali Vartha Recommends