Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താന്‍ ഒരിക്കല്‍ പോലും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നില്ല!! അധികാരികളിൽ നിന്നും മറ്റുള്ളവർക്ക് ലഭിക്കുന്ന പോലുള്ള പരിഗണന മാത്രം... ശരീരത്തോടുള്ള ഉത്തരവാദിത്തം ഏതൊരു കിരീടനേട്ടത്തെക്കാളും വലുത്, വാക്സിന്‍ എടുക്കാതെ കളിപ്പിക്കില്ലെങ്കില്‍ ഇനി ടെന്നിസ് കളിക്കുന്നില്ലെന്ന് ജോക്കോവിച്ച്‌

15 FEBRUARY 2022 08:25 PM IST
മലയാളി വാര്‍ത്ത

ഗ്രാന്‍ഡ്‌സ്ലാം ഉള്‍പ്പെടെയുള്ള ടെന്നിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയാല്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ വരെ തയ്യാറാണെന്ന് നോവാക് ജോക്കോവിച്ച്‌.

അന്താരാഷ്ട്ര മാദ്ധ്യമമായ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോക്കോവിച്ച്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം താന്‍ വാക്സിന്‍ എടുക്കുന്നതിന് എതിരല്ലെന്നും പക്ഷേ നിര്‍ബന്ധപൂര്‍വം വാക്സിന്‍ എടുപ്പിക്കുന്നതിന് എതിരെയാണ് തന്റെ പ്രതിഷേധമെന്നും ജോക്കോവിച്ച്‌ പറഞ്ഞു. വാക്സിന്‍ എടുക്കണമെന്നുള്ളവര്‍ക്ക് എടുക്കാമെന്നും എന്നാല്‍ വാക്സിന്‍ സ്വീകരിക്കണമോ എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ജോക്കോവിച്ച്‌ കൂട്ടിച്ചേര്‍ത്തു.

തന്റെ ശരീരത്തെ കുറിച്ചും ആരോഗ്യത്തെകുറിച്ചും മറ്റാരെക്കാളും ഉത്തരവാദിത്തം തനിക്കുണ്ടെന്നും ആ ഉത്തരവാദിത്തം ഏതൊരു കിരീടനേട്ടത്തെക്കാളും വലുതാണെന്നും ജോക്കോവിച്ച്‌ വ്യക്തമാക്കി. കൊവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ എത്തിയ ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ അധികൃതര്‍ മടക്കി അയച്ചത് വലിയ വിവാദമായിരുന്നു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതിന് വേണ്ടി താന്‍ ഒരിക്കല്‍ പോലും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും മറ്റാരെയും പോലുള്ള പരിഗണന തന്നെയാണ് തനിക്ക് അധികാരികളില്‍ നിന്ന് ലഭിച്ചതെന്നും ജോക്കോവിച്ച്‌ സൂചിപ്പിച്ചു. കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഉള്‍പ്പെടെ മെഡിക്കല്‍ ഇളവിന് വേണ്ടി ടൂര്‍ണമെന്റ് അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളുമടക്കമാണ് താന്‍ ആപ്ളിക്കേഷന്‍ അയച്ചതെങ്കിലും അവിടെയെത്തിയപ്പോള്‍ തന്റെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും ജോക്കോവിച്ച്‌ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (26 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (8 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (12 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (13 hours ago)

Malayali Vartha Recommends