മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ കളിക്കാനാവില്ല.... വുഡിന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാവും
ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ലക്നോ സൂപ്പര്‍ ജയന്റ്സിന് വന്‍ തിരിച്ചടി. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനിടെ കൈമുട്ടിന് പ രിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ കളിക്കാനാവില്ല. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ.
ലക്നോ സൂപ്പര്‍ ജയന്റ്സ് ടീമിന്റെ ഓപ്പണിംഗ്, ഡെത്ത് ബൗളിങ്ങ് സ്പെഷ്യലിസ്റ്റായിരിന്നു മാര്‍ക്ക് വുഡ്. ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് താരത്തെ ലക്നോ ടീമിലെത്തിച്ചത്.
വുഡിന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാവും. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ നായകന് കെ.എ ല്‍. രാഹുലാണ്.
വാങ്കഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്ട്ടന് ഉയരുക. മത്സരങ്ങളെല്ലാം കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ്
"
https://www.facebook.com/Malayalivartha