സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പി വി സിന്ധുവിന്; കലാശപ്പോരാട്ടത്തില്‍ സിന്ധു പരാജയപ്പെടുത്തിയത് തായ് താരം ബുസാനനെയെ
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പി വി സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ തായ് താരം ബുസാനനെയാണ് സിന്ധു തകര്‍ത്തത്.സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 21 -16, 21-8 എന്ന സ്കോറിനാണ് ബുസാനനെ പരാജയപ്പെടുത്തിയത്.സെമിയില്‍ തായ്ലന്ഡ് താരത്തെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. 21-18, 15-21, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
https://www.facebook.com/Malayalivartha