ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.... ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.... മാറ്റിവച്ചത് സെപ്തംബറില്‍ നടക്കാനിരുന്ന ഗെയിംസ്, പുതിയ തീയതി പ്രഖ്യാപിച്ചില്ല, കോവിഡ് പടരുന്നതിനിടെയാണ് തീരുമാനമെന്ന് സൂചന
ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.... ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.... മാറ്റിവച്ചത് സെപ്തംബറില്‍ നടക്കാനിരുന്ന ഗെയിംസ്, പുതിയ തീയതി പ്രഖ്യാപിച്ചില്ല, കോവിഡ് പടരുന്നതിനിടെയാണ് തീരുമാനം.
ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ നടക്കേണ്ട ഗെയിംസാണ് മാറ്റിവച്ചത്. ഏഷ്യന്‍ ഗെയിംസിനു വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ചൗ.
പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമാണ് ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചതായി റിപ്പോര്‍ട്ടു ചെയ്തത്. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിംപിക്സ് സംഘടിപ്പിച്ച ചൈനയില്‍ തുടര്‍ന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിട്ടുണ്ടായിരുന്നു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ഇപ്പോള്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്കു 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏഷ്യന്‍ ഗെയിംസ് വേദിയായ ഹാങ്ചൗ.
"
https://www.facebook.com/Malayalivartha