ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്.... ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്സ്ലാം കിരീടമാണിത്.
ശനിയാഴ്ച വൈകുന്നേരം നടന്ന കലാശപ്പോരില്‍ പതിനെട്ടുകാരിയായ കൊക്കോയെ നേരിട്ടുള്ള സെറ്റുകളില്‍ 6-1, 6-3ന് അനായാസം കീഴടക്കിയാണ് ഇഗ കിരീടം ചൂടിയത്.
18-ാം സീഡായ എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെ ഇഗ കളംനിറഞ്ഞതോടെ ഒരുമണിക്കൂറും എട്ട് മിനിറ്റും മാത്രമേ കലാശപ്പോര് നീണ്ടുനിന്നുള്ളു. വിജയത്തോടെ ഈ നൂറ്റാണ്ടില്‍ വനിതാ ടെന്നീസ് സിംഗിള്‍സില്‍ ഏറ്റവും കുടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയ താരമെന്ന റെക്കോഡില്‍ വീനസ് വില്യംസിനൊപ്പമെത്താനും ഇഗയ്ക്ക് സാധിച്ചു.
ഇഗയുടെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. വീനസ് വില്യംസ് 2000-ത്തില്‍ തുടര്‍ച്ചയായി 35 മത്സരം ജയിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha