കിരീട പോരാട്ടം... ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ന് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ന് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും. റോളങ് ഗാരോസിന്റെ രാജാവ് തന്റെ ആരാധകര്‍ക്ക് മുന്നില്‍ വീണ്ടുമൊരു കിരീട ധാരണത്തിനായി ഇന്ന് കളത്തില്‍.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ന് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് കിരീട പോരാട്ടം. 35കാരനായ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാര്ഡിനാണ് ഇന്നിറങ്ങുന്നത്.
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയതിന്റെ റിക്കാര്‍ഡ് (13) പുതുക്കുകയും നദാലിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. നിലവില്‍ 21 ഗ്രാന്സ്ലാം കിരീടങ്ങളുമായി ഗ്രാന്സ്ലാം നേട്ടങ്ങളുടെ എണ്ണത്തിലും നദാലിന്റെ പേരിലാണ് റിക്കാര്‍ഡ്. നോര്‍വെയുടെ കാസ്പര്‍ റൂഡിന് ഇത് ആദ്യ ഗ്രാന്സ്ലാം ഫൈനല്‍ ആണ്.
https://www.facebook.com/Malayalivartha