കണങ്കാലിന് പരിക്ക്..... സൂപ്പര്‍ താരം നവോമി ഒസാക്ക വിംബിള്‍ഡണില്‍ നിന്നും പിന്മാറി...
സൂപ്പര്‍ താരം നവോമി ഒസാക്ക വിംബിള്‍ഡണില്‍ നിന്നും പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ജപ്പാന് താരം വിംബിള്‍ഡണില്‍ നിന്ന് പിന്മാറിയത്. പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണിനു ശേഷം ഒസാക്ക കളിച്ചിട്ടില്ല.
ടെന്നീസില്‍ ദീര്‍ഘ ഇടവേള എടുത്തതിനു ശേഷം ഒസാക്ക റാങ്കിംഗില്‍ വളരെ താഴേയ്ക്കുപോയിരുന്നു. 2018, 2020 വര്‍ഷങ്ങളില്‍ യുഎസ് ഓപ്പണും 2019ലും 2021ലും ഓസ്ട്രേലിയന്‍ ഓപ്പണും ഒസാക്ക നേടിയെങ്കിലും വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല.
"
https://www.facebook.com/Malayalivartha