ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി ബുംറ...
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സടിച്ച് റെക്കോഡിട്ടതിനു പിന്നാലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. എജ്ബാസ്റ്റണില്‍ ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഈ പരമ്പരയിലെ ബുംറയുടെ വിക്കറ്റ് നേട്ടം 21 ആയി. 2014-ല്‍ നടന്ന പരമ്പരയില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്.
"
https://www.facebook.com/Malayalivartha