വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്ഥാന്റെ എലെന റെബാകിനയ്ക്ക്... വാശിയേറിയ പോരാട്ടത്തില്‍ ലോക രണ്ടാം റാങ്കുകാരിയായ തുര്‍ക്കിയുടെ ഒണ്‍സ് ജബേറിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് എലെനയുടെ ജയം
വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്ഥാന്റെ എലെന റെബാകിനയ്ക്ക്... വാശിയേറിയ പോരാട്ടത്തില്‍ ലോക രണ്ടാം റാങ്കുകാരിയായ തുര്‍ക്കിയുടെ ഒണ്‍സ് ജബേറിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് എലെനയുടെ ജയം.
വിംബിള്‍ഡണ്‍ വനിതാ കിരീടത്തിന് പുതുപുത്തന്‍ അവകാശിയായി. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായ തിരിച്ചുവരവിലൂടെ 3-6, 6-2, 6-2ന് കസാക്കിസ്ഥാന്‍ താരം കിരീടത്തില്‍ മുത്തമിട്ടു. കന്നിക്കിരീടം എന്ന ലക്ഷ്യത്തിനായാണ് കന്നി ഗ്രാന്‍സ് ലാം ഫൈനലില്‍ എലെന റെബാകിനയും ഒണ്‍സ് ജബേറും ഏറ്റുമുട്ടിയത്.
2011നുശേഷം വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാര്‍ഡും ഈ കസാക്കിസ്ഥാന്‍ സുന്ദരിയെ തേടിയെത്തി. ടുണീഷ്യക്കാരിയായ ഒണ്‍സ് ജബേറും റിക്കാര്‍ഡ് കുറിച്ചാണ് വിംബിള്‍ഡണ്‍ രണ്ടാം സ്ഥാനത്തോടെ മടങ്ങുന്നത്.
"
https://www.facebook.com/Malayalivartha