അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി അര്ജുന് ബബുത
അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി അര്ജുന് ബബുത. 10 എം എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അര്ജുന് ഈ നേട്ടം സ്വന്തമാക്കിയത്. 23 വയസുകാരനായ അര്ജുന് ബബുത പഞ്ചാബ് സ്വദേശിയാണ്.
സീനിയര്‍ വിഭാഗത്തില്‍ അര്‍ജുന്റെ പ്രഥമ സ്വര്‍ണ നേട്ടമാണിത്. തിങ്കളാഴ്ച ദക്ഷിണകൊറിയിലെ ചാംഗ്വാനില് നടന്ന ആവേശകരമായ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ലുകാസ് കൊസേനിസ്കിയെയാണ് അര്ജുന് തോല്പിച്ചത്.
https://www.facebook.com/Malayalivartha