കലാശപ്പോരിന് യോഗ്യത നേടി സിന്ധു.... സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍...
കലാശപ്പോരിന് യോഗ്യത നേടി സിന്ധു.... സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ സയീന കവകാമിയെ തകര്‍ത്താണ് സിന്ധു കലാശപ്പോരിന് യോഗ്യത നേടിയത്.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധുവിനെതിരേ ഒന്നുപൊരുതാന്‍ പോലും ജപ്പാന് താരത്തിന് കഴിഞ്ഞിട്ടില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം.
മത്സരം വെറും 32 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്കോര്‍: 21-15, 21-7. ആദ്യ ഗെയിമില്‍ മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പോരാട്ടം കണ്ടത്. രണ്ടാം ഗെയിമില്‍ മത്സരം ഏകപക്ഷീയമായി.
എതിരാളിയെ നിലം തൊടാനനുവദിക്കാതെ സിന്ധു വരിഞ്ഞുമുറുക്കുകയായിരുന്നു. ഇതാദ്യമായാണ് സിന്ധു സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
"
https://www.facebook.com/Malayalivartha