ലോക അത്ലറ്റിക്സില് 19 മെഡല്‍ എന്ന സമാനതകളില്ലാത്ത നേട്ടവുമായി അമേരിക്കയുടെ ഇതിഹാസതാരം അലിസണ് ഫെലിക്സ് മത്സരവേദിയില്‍നിന്ന് വിടവാങ്ങി
ലോക അത്ലറ്റിക്സില് 19 മെഡല്‍ എന്ന സമാനതകളില്ലാത്ത നേട്ടവുമായി അമേരിക്കയുടെ ഇതിഹാസതാരം അലിസണ് ഫെലിക്സ് മത്സരവേദിയില്‍നിന്ന് വിടവാങ്ങി.
ലോക അത്ലറ്റിക്സില് ഫെലിക്സ് ഉള്‍പ്പെട്ട അമേരിക്കയുടെ 4400 മിക്സഡ് റിലേ ടീം വെങ്കലം നേടി. എലിജ ഗോഡ്വിന്, വെര്‍ണന്‍ നോര്‍വുഡ്, കെന്നഡി സിംസണ്‍ എന്നിവരും ഉള്‍പ്പെട്ട അമേരിക്കന്‍ ടീം മൂന്നുമിനിറ്റ് 10.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.
ഡൊമിനിക്കന്‍ റിപ്പബ്ലിക് (3.09.82) സ്വര്‍ണവും ഹോളണ്ട് ടീം (3.09.90) വെള്ളിയും നേടി. 36-കാരിയായ അലിസണ് ഫെലിക്സിന്റെ പത്താമത് ലോകചാമ്പ്യന്ഷിപ്പാണിത്.
2003-ലെ പാരീസ് മീറ്റിലൂടെയായിരുന്നു തുടക്കം. അന്ന് 200 മീറ്റര്‍ ഓട്ടത്തില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തിയെങ്കിലും മെഡല്‍ കിട്ടിയില്ല. ചാമ്പ്യന്‍ഷിപ്പിലെ 19-ാം മെഡലാണ് ശനിയാഴ്ച നേടിയത്. ഇതില്‍ 13 സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമുണ്ട്.
'അവസാനത്തെ മത്സരം സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലായതില്‍ ഏറെ സന്തോഷമുണ്ട്. എന്റെ മകള്‍ ഗാലറിയിലിരുന്ന് എല്ലാം കാണുന്നുണ്ട്. ഈ രാത്രി എനിക്ക് മറക്കാനാകില്ല' മത്സരശേഷം ഫെലിക്സ് പറഞ്ഞു.
രണ്ടു പതിറ്റാണ്ടുനീണ്ട അന്താരാഷ്ട്ര കരിയറിനിടെ ലോക അത്ലറ്റിക്സില് ഏറ്റവും നേട്ടമുണ്ടാക്കിയ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് മുപ്പത്തിയാറുകാരിയായ ഫെലിക്സ് കളംവിടുന്നത്.
"
https://www.facebook.com/Malayalivartha