ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലേക്ക് യോഗ്യത നേടി മലയാളി താരം എല്‍ദോസ് പോള്‍
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലേക്ക് യോഗ്യത നേടി മലയാളി താരം എല്‍ദോസ് പോള്‍. 16.68 മീറ്റര്‍ ദൂരം ചാടി 12-ാമനായിയാണ് എല്‍ദോസ് ഫൈനലില്‍ പ്രവേശിച്ചത്.
ലോക ചാന്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എല്‍ദോസ്. 17.05 മീറ്റര്‍ സ്വാഭാവിക യോഗ്യതാ ദൂരമായി നിശ്ചയിച്ചിരുന്ന മത്സരത്തില്‍ യഥാക്രമം 16.49 മീറ്റര്‍, 16.45 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങളായ പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.
16.99 മീറ്റര്‍ ദൂരം കണ്ടെത്തി ഫെഡറേഷന് കപ്പ് സ്വര്‍ണം നേടിയ എല്‍ദോസ് ഞായറാഴ്ച രാവിലെ നടക്കുന്ന ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha