പരുക്കുമൂലം കോമണ്വെല്ത്തിലുണ്ടാകില്ലെന്ന വാര്‍ത്ത തള്ളി നീരജും പരിശീലകരും... ചെറിയ ചില വേദനകള്‍ മാത്രമാണെന്നും അത് പരിശീലനത്തിലൂടെ മാറ്റാവുന്നതേയുള്ളുവെന്നും പരിശീലകരും നീരജും
പരുക്കുമൂലം കോമണ്വെല്ത്തിലുണ്ടാകില്ലെന്ന വാര്‍ത്ത തള്ളി നീരജും പരിശീലകരും... ചെറിയ ചില വേദനകള്‍ മാത്രമാണെന്നും അത് പരിശീലനത്തിലൂടെ മാറ്റാവുന്നതേയുള്ളുവെന്നും പരിശീലകരും നീരജും .
ഒറിഗോണിലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ മത്സരത്തിനിടെയുണ്ടായ പരിക്കാണ് ആശങ്ക പരത്തിയത്.
ഇന്ത്യയ്ക്കായി തുടര്‍ച്ചയായി ജാവലിനില്‍ ലോകോത്തര വിജയങ്ങള്‍ സ്വന്തമാക്കുകയാണ് നീരജ.് കോമണ്‍വെല്‍ത്തില്‍ ഇന്ത്യ നീരജിലൂടെ സ്വര്‍ണ്ണം തന്നെ ഉറപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നീരജിന്റെ പരിശീലനങ്ങളുടെ മികവും മറ്റ് ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന് മാനസിക പിരിമുറക്കമില്ലാതെ ചിട്ടയായി ജീവിക്കുന്നതുമാണ് മെഡലുകള്‍ നേടാന്‍ സഹായമാകുന്നതെന്ന് പരിശീലകന് ക്ലൗസ് ബാര്ട്ടോണിയെറ്റ്സ് വ്യക്തമാക്കി. ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പറന്ന നീരജ് വിദേശപരിശീലകരുടെ കീഴില്‍ ഭാരം നിയന്ത്രിക്കുന്ന തിലടക്കം ഏറെ ശ്രദ്ധിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുത്തത്.
"
https://www.facebook.com/Malayalivartha