ഇന്ത്യന്‍ ജാവലിന്‍ ത്രോ സൂപ്പര്‍ താരമായ നീരജ് ചോപ്ര ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി
ഇന്ത്യന്‍ ജാവലിന്‍ ത്രോ സൂപ്പര്‍ താരമായ നീരജ് ചോപ്ര ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി.
പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ജാവലിനില്‍ വെള്ളി നേടിയതിനു പിന്നാലെയാണ് താരത്തിന്റെ പിന്മാറ്റം. ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റം.
യുഎസ്എയിലെ യൂജിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ജനറല്‍ രാജീവ് മേത്ത അറിയിച്ചു. പിന്നാലെ എംആര്‍ഐ സ്കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ 19 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയത്.
പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നാലാം ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം പിന്നിട്ടായിരുന്നു താരത്തിന്റെ നേട്ടം.
"
https://www.facebook.com/Malayalivartha